ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന ആതുര ശുശ്രൂഷാ കേന്ദ്രമായ ജില്ലാ ആശുപത്രിയിൽ എക്സറെ ഫിലിമില്ലെന്ന കാരണത്താൽ രോഗികൾ വലയുന്നു. അപകടങ്ങൾ പറ്റിയും വീണ് എല്ലൊടിഞ്ഞും ആശുപത്രിയിലെത്തുന്ന വരുന്ന നൂറുകണക്കിന് രോഗികളാണ് എക്സറേ ഇല്ലാത്തതിനാൽ വിഷമിക്കുന്നത്.
എക്സറേ ഫിലിം തീർന്നിട്ട് അഞ്ച് ദിവസമായിട്ടും ശനിയാഴ്ച ഉച്ചവരെയ്ക്കും എത്തിക്കാനായിട്ടില്ല. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അറിയില്ലെന്നാണ് മറുപടി. മികച്ച സേവനം നൽകുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും പരാധീനതകളിൽ നട്ടം തിരിയുകയാണ് ജില്ലയിലെ പ്രധാന ആതുരാലയം.
ചില ഒപി വിഭാഗങ്ങളിൽ ടോക്കൺ നൽകുന്നത് 20-30 മാത്രമാണ്. ഇതും രോഗികളെ വലയ്ക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ജില്ലാ ആശുപത്രിയിൽ ദിവസേന നൂറുകണക്കിന് രോഗികളാണെത്തുന്നത്. എക്സറേ ഇല്ലാത്തതിനാൽ വൃദ്ധ ജനങ്ങളുൾപ്പെടെയുള്ളവർ തൊട്ടടുത്ത സ്വകാര്യ എക്സറേ സെന്ററിനേയോ സ്വകാര്യാശുപത്രികളെയോ ആണ് ആശ്രയിക്കുന്നത്.