സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: നഗരസഭാ 35-ാം വാർഡിൽ പുതിയ കടപ്പുറത്ത് പ്രവർത്തിക്കുന്ന മദ്രസയിൽ ഇന്ന് രാവിലെ ഏപി–ഇ.കെസുന്നി വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരുക്ക്. ഏറെ നാളായി തർക്കത്തിലുള്ള മദ്രസ പ്രശ്നം കോടതി കമ്മീഷൻ സന്ദർശിച്ച് ജൂലൈ 7-–ന് കേസ് പരിഗണിക്കാനിരിക്കെയാണ് ഇന്ന് സംഘട്ടനം നടന്നത്. പരിക്കേറ്റ രണ്ടുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പ് പ്രശ്നം നാട്ടുകാർ ഇടപെട്ട് ഇരുവിഭാഗത്തിനും അവരവരുടെ മദ്രസകൾ ഒരു കെട്ടിടത്തിന്റെ മുകളിലും താഴെയുമായി നടത്താൻ തീരുമാനിച്ചിരുന്നു.