വയൽ നികത്തുന്നു; അധികൃതർ കണ്ണടക്കുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കെട്ടിട നിർമ്മാണത്തിന്റെ മറവിൽ അനുമതി വാങ്ങി രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും കുന്നിടിച്ച് വ്യാപകമായി മണ്ണ് കടത്തുന്നു. വീടിനുള്ള തറ നിറയ്ക്കാനും പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള വിവരം അധികൃതരെ ബോധ്യപ്പെടുത്തി ജിയോളജി വകുപ്പിൽ നിന്നും അനുവാദം വാങ്ങിയാണ് വയൽ നികത്തുന്നതിനും ഭൂമാഫിയകൾക്ക് വേണ്ടിയും രാപ്പകൽ ഭേദമന്യേ ലോഡ് കണക്കിന് മണ്ണ് കടത്തിവരുന്നത്.

ഹൊസ്ദുർഗ്, അജാനൂർ, ബല്ല എന്നീ വില്ലേജുകളിൽപ്പെട്ട ഏക്കർ കണക്കിന് വയലുകളാണ് ഇതിനകം തന്നെ ഇത്തരത്തിൽ മണ്ണിട്ട് നികത്തിക്കഴിഞ്ഞത്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയും മണ്ണ് കടത്ത് സംഘത്തിന് ലഭിച്ചുവരുന്നുണ്ട്. ഒരു അനുമതി പത്രത്തിന്റ മറവിൽ നിയമം ലംഘിച്ച് പല സ്ഥലങ്ങളിലേക്കുമാണ് മണ്ണ് കടത്തിവരുന്നത്. അധികൃതരുടെ കണ്ണ് വെട്ടിച്ച് അശാസ്ത്രീയമായ രീതിയിൽ വയൽ മണ്ണിട്ട് നികത്തുന്നത് ഭാവിയിൽ ജല സ്രോതസ്സുകൾക്കും പരിസ്ഥിതി വ്യവസ്ഥകൾക്കും ഭീഷണിയായി മാറുക തന്നെ ചെയ്യും.

LatestDaily

Read Previous

സഹന സമരം നിർത്തി നൗഷാദും സാഹിറയും ആശുപത്രി വിട്ടു

Read Next

മദ്രസ സംഘട്ടനം  രണ്ടുപേർക്ക് പരിക്ക്