കാഞ്ഞങ്ങാട്: പാറപ്പള്ളിയിലെ പി.എച്ച് ശാഹിദ് 28,അന്തരിച്ചു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ബാധിക്കുന്ന അപൂർവ്വ രോഗത്തെ തുടര്‍ന്ന് ബംഗളൂരു ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണം. ദുബായില്‍ അമ്മാവന് പി.എച്ച് ബഷീറിന്റെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായ ശാഹിദ് കലാ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ബേക്കല്‍ മൗവ്വലിലെ പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും സുഹറയുടെയും മകനാണ്. ഭാര്യ: മുസവ്വിറ (ചിത്താരി). മകള്‍: സുഹറ മെഹ്വിഷ് (രണ്ടര).