ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്നും കാണാതായ കോടികൾ വില മതിക്കുന്ന സ്വർണ്ണത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയില്ല. 2023 ഏപ്രിൽ 14 പുലർച്ചെ റംസാൻ വ്രതാനുഷ്ഠാന കാലത്താണ് പ്രവാസി വ്യാപാരി ഗഫൂർ ഹാജി പൂച്ചക്കാട് ബൈത്തൂൽ റഹ്മയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വാഭാവിക മരണമെന്ന് കരുതി ബന്ധുക്കൾ മൃതദേഹം മറവ് ചെയ്തെങ്കിലും, വീട്ടിൽ സൂക്ഷിച്ച അറുന്നൂറ് പവനോളം സ്വർണ്ണം കാണാതായത് പുറത്തു വന്നതോടെ ദുരൂഹതയേറി. തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും, മരണകാരണം തലയ്ക്കുള്ള പരിക്കാണെന്നായിരുന്നു റിപ്പോർട്ട്. കട്ടിലിൽ നിന്നുള്ള വീഴ്ചയിലാണ് ഇദ്ദേഹത്തിന്റെ തലയ്ക്ക് മുറിവേറ്റതെന്നും കണ്ടെത്തി. ഗഫൂർ ഹാജിയുടെ മരണം കൊലപാതകമല്ലെന്ന് പോലീസ് പറയുമ്പോഴും, മരണത്തിലെ ദുരൂഹതകൾ ഇനിയും ബാക്കിയാണ്.
സംഭവ ദിവസം വീട്ടിനുള്ളിലെ നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്തിരുന്നതായി പോലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ക്യാമറകൾ ഓഫ് ചെയ്തതിന് പിന്നിലെ ദുരൂഹതയെന്തെന്നും ഇനിയും കണ്ടെത്താനായില്ല. ഗഫൂർ ഹാജിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അറുന്നൂറ് പവനോളം സ്വർണ്ണാഭരണങ്ങൾ കാണാതായതിന് പിന്നിൽ ഹണിട്രാപ്പ് കേസ്സിൽ പ്രതിയായ മാങ്ങാട്ടെ ജിന്ന് യുവതിയാണെന്ന് സംശയമുണ്ടായിരുന്നു.
മരിച്ച പ്രവാസിയുമായി ഇവർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും ലഭിച്ചിരുന്നു. സംശയ നിഴലിലുള്ള യുവതി നുണ പരിശോധനയ്ക്ക് വിസ്സമ്മതം പ്രകടിപ്പിച്ചതോടെ ആ വഴിക്കുള്ള അന്വേഷണവും നിലച്ചു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന അബ്ദുൾ ഗഫൂർ ഹാജി മകന്റെ ഭാര്യ, മകൾ, സഹോദരി എന്നിവരുടെ പക്കൽ നിന്ന് 600 പവനോളം സ്വർണ്ണം വാങ്ങി സൂക്ഷിച്ചതിന് പിന്നിലെ കാരണങ്ങൾ ഇന്നും അവ്യക്തം. മരണശേഷം ഇവ കാണാതായതിന് പിന്നിലെ കളികളും അജ്ഞാതം.
കഴിഞ്ഞ റംസാൻ നോമ്പ് കാലത്ത് ഏപ്രിൽ 14-ന് പുലർച്ചെയാണ് ഗഫൂർഹാജിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ കുറ്റിയിടാത്ത നിലയിലായിരുന്നതിനാൽ, വീട്ടിൽ മറ്റാരോ എത്തിയിരുന്നുവെന്ന സംശയവും നിലനിൽക്കുന്നുണ്ട്. നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്തതിന് പിന്നിലെ ഗൂഢ ലക്ഷ്യത്തെക്കുറിച്ചും ക്യാമറ ഓഫ് ചെയ്തത് ഗഫൂർ ഹാജിയോ അതോ പുറമെ നിന്ന് വീട്ടിലെത്തിയ മറ്റാരോ ആണെന്നതിനെക്കുറിച്ചുമുയർന്ന സംശയങ്ങളും നീങ്ങിയില്ല.