കണ്ണപുരം വാഹനാപകടത്തിൽ കാസര്‍കോട്   സ്വദേശി മരിച്ചു

കണ്ണൂര്‍: കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കാസര്‍കോട് കട്ടത്തടുക്ക സ്വദേശി. കട്ടത്തടുക്ക മുഹിമ്മാത്ത് നഗറില്‍ താമസിക്കുന്ന അറന്തോട്, മുഹമ്മദ് ഹാജിയുടെ മകന്‍ അബൂബക്കര്‍ സിദ്ദിഖാണ് 20, മരിച്ചത്.  സഹയാത്രികനായ മലപ്പുറം, പൊന്മാള, ചപ്പനങ്ങാടി പാള ഹൗസിൽ അലവിക്കുട്ടിയുടെ മകന്‍ മുഹമ്മദ് അന്‍സാറിന് 20, ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയിലാണ്. 

ഇന്ന് രാവിലെ കണ്ണപുരം റെയിൽവെ  സ്റ്റേഷന് സമീപത്താണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അബൂബക്കര്‍ സിദ്ദിഖും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചത്.  ബാഗിലുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിന്നാണ് മുഹമ്മദ് അന്‍സാറിനെ തിരിച്ചറിഞ്ഞത്. അബൂബക്കര്‍ സിദ്ദിഖിനെ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചറിഞ്ഞത്. മലപ്പുറത്ത്  മുതഅല്ലിം വിദ്യാര്‍ത്ഥിയാണ് അബൂബക്കര്‍ സിദ്ദിഖ്. കണ്ണപുരം പോലീസ് കേസെടുത്തു. സഫിയയാണ് അബൂബക്കര്‍ സിദ്ദിഖിന്റെ മാതാവ്. ശബീര്‍, ജാഫര്‍, ജുനൈദ്, ഫാറൂഖ്  സഹോദരങ്ങള്‍. ഒരു സഹോദരിയുമുണ്ട്.

LatestDaily

Read Previous

റോയൽ ട്രാവൻകൂറിനെതിരെ വീണ്ടും കേസ്

Read Next

ഗഫൂർഹാജി മരണത്തിന് ഒരു വർഷം; കാണാതായ സ്വർണ്ണം കാണാമറയത്ത്