ക്ഷണിച്ചു വരുത്തിയ മാധ്യമ പ്രവർത്തകരെ പ്രതിപക്ഷ നേതാവ് ഇറക്കിവിട്ടു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് യു.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിച്ചുവരുത്തിയ മാധ്യമ പ്രവർത്തകരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇറക്കിവിട്ടത് യു.ഡി.എഫി ലെ അഭിപ്രായ വിത്യാസങ്ങൾ പുറത്തറിയാതിരിക്കാൻ. ഇന്നലെ കാഞ്ഞങ്ങാട് ബിഗ് മാളിൽ പാലക്കി കൺവെൻഷൻ സെന്ററിൽ നടന്ന യു.ഡി.എഫ് കാസർകോട് പാർലമെന്റ് മണ്ഡലം നേതൃയോഗത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടത്. പ്രതിപക്ഷ നേതാവിന്റെ ഒാഫീസിൽ നിന്നുള്ള അറിയിപ്പിനെതുടർന്നാണ് മാധ്യമ പ്രവർത്തകർ ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തിയത്.

യു.ഡി.എഫ് കാസർകോട് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ കൂടിയായ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയുടെ അധ്യക്ഷ പ്രസംഗത്തിൽ യു.ഡി.എഫി ന്റെ പ്രവർത്തനം വേണ്ടത്ര ഉയർന്നില്ലെന്നും സ്ഥാനാർത്ഥിയുടെ ആത്മവിശ്വാസം കൊണ്ട് മാത്രം കാസർകോട്ട് ജയിക്കാനാവില്ലെന്നും പരാമർശമുണ്ടായിരുന്നു. തുടർന്ന് പ്രതിപക്ഷ നേതാവിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോഴാണ് മാധ്യമ പ്രവർത്തകർ പുറത്തു പോകണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. സാധാരണ ഗതിയിൽ ഇത്തരം സമ്മേളനങ്ങലിൽ ക്ഷണിച്ചു വരുത്തിയ മാധ്യമ പ്രവർത്തകരെ ഉദ്ഘാടന പ്രസംഗം കഴിയുന്നത് വരെ ഹാളിലിരിക്കാൻ അനുവദിക്കാറുണ്ടെങ്കിലും, പ്രതിപക്ഷ നേതാവ് ആ മര്യാദ പോലും കാണിച്ചില്ല.

യു.ഡി.എഫി ലെ അനൈക്യത്തെക്കുറിച്ചുള്ള ജില്ലാ ചെയർമാന്റെ പരാമർശം പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചതാണ് മാധ്യമ പ്രവർത്തകരെ യോഗ ഹാളിൽ നിന്നും ഇറക്കി വിടാൻ കാരണമായത്.  യു.ഡി.എഫ് ചെയർമാന്റെ പരാമർശത്തിനെതിരെയുള്ള ഇഷ്ടക്കേട് കൂടിയായിരുന്നു മാധ്യമ പ്രവർത്തകരെ യോഗഹാളിൽ നിന്നും ഇറക്കിവിട്ടതിലൂടെ പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചത്.

പുറമെ ശാന്തമാണെങ്കിലും യു.ഡി.എഫ് പ്രവർത്തനത്തിൽ ജില്ലയിൽ പ്രശ്നങ്ങളുണ്ടെന്നാണ് കല്ലട്ര മാഹിൻ ഹാജിയുടെ പ്രസ്താവന വഴി വ്യക്തമായത്. യു.ഡി.എഫിലെ മുഖ്യ ഘടക കക്ഷിയായ മുസ്്ലിം ലീഗിന്റെ ജില്ലാ നേതാവ് തന്നെ മുന്നണിക്കകത്ത് കെട്ടുറപ്പില്ലായ്മ പരസ്യാമക്കിയതോടെ  കോൺഗ്രസ് നേതാക്കളും അസ്വസ്ഥരാണ്.    

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ വീണ്ടും കേസ്

Read Next

റോയൽ ട്രാവൻകൂറിനെതിരെ വീണ്ടും കേസ്