ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
മേൽപ്പറമ്പ്: പ്രവാസിയെ വ്യാജരേഖ നിർമ്മിച്ച് ഫാഷൻ ഗോൾഡിന്റെ ഡയറക്ടറാക്കി വഞ്ചിച്ചുവെന്ന പരാതിയിൽ മേൽപ്പറമ്പ് പോലീസ് കോടതി നിർദ്ദേശപ്രകാരം കേസ്സെടുത്തു. കളനാട് ഹബീബ് മൻസിലിൽ മുഹമ്മദ്കുഞ്ഞിയുടെ മകൻ അബ്ദുൾ അസീസ് 53, കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിൽ കോടതി നിർദ്ദേശ പ്രകാരമാണ് മുസ്ലിം ലീഗ് നേതാവടക്കമുള്ളവർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്.
2013—ൽ ജൂലായ് മുതൽ വിവിധ സമയങ്ങളിൽ ഗൂഢാലോചന നടത്തി തന്റെ വ്യാജ ഒപ്പിട്ട് ഖമർ ഫാഷൻ ഗോൾഡിന്റെ ഡയറക്ടർമാരിലൊരാളാക്കി കമ്പനി അഫയേഴ്സ് മന്ത്രാലയത്തിന്റെ പോർട്ടലിൽ ഉപയോഗിച്ചുവെന്നാണ് പരാതി. അബ്ദുൾ അസീസിന്റെ പരാതിയിൽ മുസ്ലിം ലീഗ് സംസ്ഥാന നേതാവും, മുൻ എംഎൽഏയും ഫാഷൻ ഗോൾഡ് ചെയർമാനുമായിരുന്ന എം.സി. ഖമറുദ്ദീൻ, മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ, അദ്ദേഹത്തിന്റെ മകൻ അബ്ദുൾ ഹിഷാം 37, സി. ഷുക്കൂർ, കണ്ണൂരിലെ ഗോപി മോഹൻ സതീഷ് ആന്റ് അസോസിയേറ്റ്സിലെ സന്ദീപ്, സതീഷ് എന്നിവരെ പ്രതികളാക്കിയാണ് മേൽപ്പറമ്പ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തത്.