മുഹമ്മദ് സവാദിന് കരൾ കിട്ടിയില്ല

കാഞ്ഞങ്ങാട്: കരളിൽ വിഷം കലർന്ന് മരിച്ച പാണത്തൂർ തോട്ടം സ്വദേശി സഅദിയ്യയിലെ എട്ടാംതരം വിദ്യാർത്ഥി മുഹമ്മദ് സവാദിന് 13, ജീവൻ നിലനിർത്താൻ ഒരു കഷണം കരൾ കിട്ടിയില്ല. മംഗളൂരു മെഡിക്കൽ കോളേജിലും, കോഴിക്കോട് മിംസിലും 10 ദിവസത്തോളം മരണത്തോട് മല്ലടിച്ചു കിടന്ന മുഹമ്മദ് സവാദിനുവേണ്ടി ഒ പോസിറ്റീവ് കരളിനായി ബന്ധുക്കളും , തോട്ടം ജമാഅത്ത് പ്രസിഡണ്ടടക്കമുള്ള ഭാരവാഹികളും ശ്രമിച്ചെങ്കിലും ഒ പോസിറ്റീവ് കരൾ ലഭിക്കാതെ പോവുകയായിരുന്നു.

കരൾ പകുത്ത് നൽകാൻ തയ്യാറായ ബന്ധുക്കളുടെയെല്ലാം കരൾ പരിശോധനാഫലം ഏ. പോസിറ്റീവായതോടെയാണ് മുഹമ്മദ് സവാദിന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമവും വിഫലമായത്. കരൾ പ്രവർത്തനം ദുർബലമായതോടെ ഭ്രാന്ത് പിടിച്ച നിലയിലേക്ക് പെരുമാറ്റം മാറിയ കുട്ടി കൂടുതൽ സമയവും അബോധാവസ്ഥയിലായിരുന്നു. ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്കാണ് ഡോക്ടർമാർ കരൾമാറ്റ സാധ്യത പരിശോധിച്ചത്.കരളിനായുള്ള ബന്ധുക്കളുടെ ശ്രമം തുടരുന്നതിനിടയിൽ, കരുണ വറ്റാത്തവരുടെ കരളിന് കാത്തു നിൽക്കാതെ മുഹമ്മദ് ജീവിതത്തിൽ നിന്നും മടങ്ങി.

LatestDaily

Read Previous

പണം തട്ടാൻ നഗ്നചിത്രങ്ങൾ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ

Read Next

ബൈക്ക് യാത്രക്കാരന്റെ മരണം ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും