ഹജജ് 2021: സൗദിയിൽ ഒരുക്കം തുടങ്ങി വാക്സിൻ ലഭ്യമായാൽ കൂടുതൽ പേർക്ക് അനുമതി

കാഞ്ഞങ്ങാട് : സൗദിയിൽ ഹജജ് ഉംറ മന്ത്രാലയം നേതൃത്വത്തിൽ 2021– ലെ വിശുദ്ധ ഹജ്ജിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.  സൗദിയിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സൗകര്യം നൽകുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് നടന്ന് വരുന്നത്.

കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ സന്ദർഭത്തിനനുസരിച്ച് നിബന്ധനകളിൽ മാറ്റം വരുത്തിയേക്കും. വാക്സിൻ ലഭ്യമാവുകയും കോവിഡ് പൂർണ്ണമായും നിയന്ത്രണ വിധേയമാവുകയും ചെയ്താൽ ഹജ്ജിന് കൂടുതൽ ആളുകൾക്ക് അനുവാദം നൽകുന്നതിനായി തീരുമാനങ്ങൾ യഥാസമയം പുനഃപരിശോധിക്കും. കോവിഡ് സാഹചര്യത്തിൽ ഹജ്ജിന്റെ ചെലവുകൾ കുത്തനെ കൂടാനാണ് സാധ്യത.

കഴിഞ്ഞ തവണ ആഭ്യന്തര തീർത്ഥാടകരെ മാത്രം പങ്കെടുപ്പിച്ചാണ് ഹജജ് കർമ്മങ്ങൾ നടത്തിയത്. സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിലെ ഹജജ് തീർത്ഥാടകർക്കും കഴിഞ്ഞ തവണ ഹജജിന് അവസരം നൽകുകയുണ്ടായി. നിലവിൽ ഉംറ തീർത്ഥാടകർക്ക് 60 വയസ് ക്രമീകരിച്ചിരിക്കുന്നത് പോലെ കുട്ടികൾക്കും പ്രായമേറിയവർക്കും ഇത്തവണ ഹജജിന് അവസരമുണ്ടായിരിക്കില്ല.

LatestDaily

Read Previous

മകൻ കൈയ്യേറ്റം ചെയ്തതായി മാതാവ്

Read Next

നിഷാന്തിനെതിരെ ചരട് വലിച്ചവർ അജാനൂരിലും പിടിമുറുക്കി