ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : മുസ്്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗവും 41– ാം വാർഡ് കമ്മിറ്റി പ്രസിഡന്റുമായ പി. എ. റഹ്മാൻ മുസ്്ലീം ലീഗിൽ നിന്ന് രാജിവെച്ചു. മുൻ നഗരസഭാ ചെയർമാൻ വി. വി. രമേശൻ, സ്ഥിരം സമിതി അധ്യക്ഷനായിരുന്ന മഹമൂദ് മുറിയനാവി, തുടങ്ങിയവരുമായി പുതിയകോട്ടയിൽ സി. ഷുക്കൂറിന്റെ ഓഫീസിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പി. എ. റഹ്മാൻ രാജി തീരുമാനം പ്രഖ്യാപിച്ചത്.
സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പി. എ. റഹ്മാൻ പറഞ്ഞു. 41– ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി എച്ച്. റഷീദ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നുള്ള കേസ് ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സ്ഥലത്തെ സിപിഎം സിക്രട്ടറി പവിത്രൻ വാർഡ് ലീഗ് പ്രസിഡന്റായിരുന്ന പി. എ. റഹ്മാനെ സമീപിച്ചിരുന്നു. വിവരം ലീഗിന്റെ മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളെ അറിയിച്ചുവെങ്കിലും അനുകൂലമായ മറുപടി ഉണ്ടായിരുന്നില്ല.
കേസ് ഒത്തു തീർപ്പാക്കുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരനായിരുന്നു പി. എ. റഹ്മാൻ. എന്നാൽ, കഴിഞ്ഞ ദിവസം വൈകീട്ട് മുൻസിപ്പൽ ലീഗ് ജനറൽ സിക്രട്ടറി സി. കെ. റഹ്മത്തുള്ള വാർഡ് ലീഗ് ജനറൽ സിക്രട്ടറി ഇബ്രാഹിം പാലാട്ടിന്റെ വസതിയിലെത്തി പ്രസിഡന്റായിരുന്ന പി. എ. റഹ്മാനെ വിളിപ്പിച്ച് സ്ഥാനാർത്ഥി റഷീദിനെ ആക്രമിച്ച കേസ് ഒത്തു തീർപ്പാക്കുന്ന വിഷയം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമേ സംസാരിക്കാൻ കഴിയുകയുള്ളൂവെന്നറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പി. എ. റഹ്മാൻ ലീഗിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചത്.