കള്ളനോട്ട് പ്രതികൾ അറസ്റ്റിൽ, സുള്ള്യ സുലൈമാനെ ബേക്കൽ ഹദ്ദാദിലെ  വീട്ടിലെത്തിച്ച് തെളിവു ശേഖരിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ആറേമുക്കാൽ കോടി രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസ്സിൽ നാട്ടിൽ നിന്ന് മുങ്ങിയ രണ്ടുപ്രതികളെ പോലീസ് അമ്പലത്തറയിലെത്തിച്ചു. ഇവരെ ചോദ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. വയനാട് സുൽത്താൻ ബത്തേരിയിലെ റിസോർട്ടിൽ പിടിയിലായ പ്രതികളെ ഇന്ന് പുലർച്ചെ മൂന്നര മണിയോടെയാണ് അമ്പലത്തറ പോലീസ് സ്റ്റേഷനിലെത്തിച്ചത്.

തമിഴ്നാട്ടിലെ ഏതോ രഹസ്യ കേന്ദ്രത്തിൽ അച്ചടിച്ചിറക്കിയ 2000 രൂപയുടെ ഇന്ത്യയിൽ നിരോധിക്കപ്പെട്ട നോട്ടുകളാണ് രണ്ടംഗ സംഘം അമ്പലത്തറ ഗുരുപുരത്തെ വീട്ടിൽ ഒളിപ്പിച്ചിരുന്നത്. ഈ കള്ളനോട്ടിന്റെ സൂത്രധാരനായ സുള്ള്യ സുലൈമാൻ 65, പാണത്തൂർ അബ്ദുൾറസാഖ്, എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

പിടികൂടിയ 6.96 കോടി രൂപയുടെ കള്ളനോട്ടുകൾ ഇന്നലെ വൈകുന്നേരത്തോടെ  പോലീസ്  ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിയിൽ ഹാജരാക്കി. കള്ളനോട്ടുകൾ അമ്പലത്തറയിലെത്തിയ വഴികളാണ് മുഖ്യമായും  പോലീസ് സംഘം അന്വേഷിച്ചുവരുന്നത്. പ്രതികളെ ഇന്ന് പകലും  രാത്രിയിലും ചോദ്യം ചെയ്യും.

LatestDaily

Read Previous

പാർക്കിംഗ് സ്ഥലം കൈയടക്കി ചരക്ക് ലോറികൾ

Read Next

കള്ളനോട്ടുകൾ മാറ്റാൻ പൂഴിക്കാർക്ക് ക്വട്ടേഷൻ