ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് നിന്നും വരുന്ന യാത്രക്കാരുടെ വാഹനങ്ങൾ നിർത്തിയിടാൻ റെയിൽവേ ഒരുക്കുന്ന പാർക്കിംഗ് സ്ഥലം കൈയ്യടക്കി ചരക്ക് ലോറികൾ. നീലേശ്വരത്ത് എഫ് സി ഐയി ലേക്കെത്തുന്ന ഭക്ഷ്യധാന്യങ്ങളും, സിമന്റും കൊണ്ടുപോകുന്ന ലോറികളാണ് യാത്രക്കാരുടെ വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
നീലേശ്വരത്തെ യാത്രക്കാരിൽ ഗണ്യമായ വിഭാഗം ആളുകളും മലയോര മേഖലയിൽ നിന്നുള്ളവരാണ്. ഏറെക്കാലത്തെ ആവശ്യങ്ങളിൽ ഒന്നായിരുന്നു കിഴക്കേ ഭാഗത്ത് പാർക്കിംഗ് സൗകര്യമൊരുക്കുക എന്നത്. കഴിഞ്ഞ വർഷം പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥർ, സ്റ്റേഷൻ സന്ദർശിച്ചപ്പോൾ, എൻ ആർ ഡി സി ഈ ആവശ്യം ഉന്നയിച്ചിരുന്നു. അതേതുടർന്നാണ് ഏകദേശം അര ഏക്കറോളം വരുന്ന പാർക്കിംഗ് സ്ഥലത്തിന്റെ ഒന്നാം ഘട്ടം മണ്ണിട്ട് നിറച്ച് ബലപ്പെടുത്തിയത്. വരുന്ന മാസങ്ങളിൽ രണ്ടാം ഘട്ട പ്രവൃത്തിയും ആരംഭിക്കും.