ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: രോഗികളെ സഹായിക്കാനെന്ന വ്യാജേന യുവാവ് ജില്ലാ ആശുപത്രി വാർഡുകളിൽ സദാ ചുറ്റിക്കറങ്ങുന്നു. രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന വ്യാജേനയാണ് ഇയാളുടെ ചുറ്റിക്കറങ്ങൽ. കൂട്ടിരിപ്പുകാരില്ലാത്ത രോഗികളുടെ കിടയ്ക്കകൾക്ക് സമീപം പറ്റിക്കൂടി നിന്ന് സഹായങ്ങൾ ചെയ്ത് പണം സമ്പാദിക്കുന്ന മുജീബെന്ന ബിജുവിനെനെതിരെയാണ് 40, വാർഡിലെ മറ്റ് രോഗികൾ പരാതിയുന്നയിച്ചിരിക്കുന്നത്.
മാസങ്ങളായി ജില്ലാ ആശുപത്രിക്കുള്ളിൽ തമ്പടിച്ചു കഴുയുന്ന യുവാവ് സഹായവാഗ്ദാനം നൽകി പലരിൽ നിന്നും പണം തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്. രോഗികൾക്ക് കൂട്ടിരിക്കാൻ ബന്ധുക്കൾ വെണമെന്നാണ് വ്യവസ്ഥയെങ്കിലും, മുജീബിന് വേണ്ടി ആശുപത്രി അധികൃതർ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാഞ്ഞങ്ങാട് ടൗണിൽ ഭിക്ഷാടകരെ ഇറക്കി കമ്മീഷൻ പറ്റി ജീവിച്ചിരുന്ന മുജീബ് അടുത്ത കാലത്താണ് ജില്ലാ ആശുപത്രിക്കുള്ളിൽ കയറിക്കൂടിയത്.
സ്ത്രീകളുടെ വാർഡുകളിലടക്കം ചുറ്റിക്കറങ്ങുന്ന യുവാവ് പല ആവശ്യങ്ങൾ പറഞ്ഞ് അവരിൽ നിന്നും പണം തട്ടിയെടുക്കുന്നതായി സൂചനയുണ്ട്. ജില്ലാ ആശുപത്രിയിലെ യുവാവിന്റെ അനധികൃത ചുറ്റിക്കറങ്ങലിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. മുജീബായി മാറിയ ബിജുവിന്റെ പശ്ചാത്തലം ജില്ലാ ആശുപത്രിയിൽ ആർക്കുമറിയില്ല. ആശുപത്രി വാർഡുകളിൽ അനധികൃതമായി ചുറ്റിക്കറങ്ങുന്ന മുജീബ് പാലക്കാട് സ്വദേശിയാണെന്ന് സംശയമുണ്ട്.