നീലേശ്വരം ലോ കോളേജ് പ്രഖ്യാപനത്തിലൊതുങ്ങി

നീലേശ്വരം:  നീലേശ്വരത്ത് പ്രഖ്യാപിച്ച സുപ്രധാനം പദ്ധതികളെല്ലാം കടലാസിൽ തന്നെ. ബജറ്റ് പ്രഖ്യാപന ത്തിലൊതുങ്ങി നീലേശ്വരം ലോ കോളജും. ജില്ലയിലെ വിദ്യാർഥി കൾക്ക് ഉന്നതപഠനത്തിനു അവസരമൊരുക്കും വിധമാണ് ലോ കോളജ് വിഭാവനം ചെയ്തിരുന്ന ത്. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകിയ ഒന്നാം സർ ക്കാരിന്റെ കാലത്ത് ബജറ്റിൽ ഒരു കോടി രൂപയും നിലവിലെ സർ ക്കാർ 2 കോടി രൂപയുമാണ് ഇതിനായി നീക്കിവെച്ചത്. പ്രഖ്യാപനത്തിലൊതുങ്ങിയതോടെ നാട്ടുകാരുടെ കോളേജിനായി കാത്തിരിപ്പ് തുടരുകയാണ്. കണ്ണൂർ സർവക ലാശാലയുടെ നീലേശ്വരം പാലാത്തടത്തെ ഡോ.പി.കെ.രാജൻ സ്‌മാരക ക്യാംപസിനു മുന്നിലെ റവന്യൂ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്.

എന്നാൽ കോവിഡ് വ്യാപനത്തോടെ ഇതുസംബന്ധിച്ച നടപടികൾ താളം തെറ്റി. തുടർന്നും ബജറ്റിൽ ഇതിനായി തുക വകയി രുത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. ടോക്കൺ തുക നീക്കിവച്ചി ട്ടും ബന്ധപ്പെട്ടവരുടെ ഇടപെടലുണ്ടായില്ലെന്നത് നഗരസഭയിലെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ ഇടപെടലും ഇല്ലാത്തതാണ്  കോളേജ് പ്രാവർത്തികമാകാത്തതിന് കാരണമെന്നും വിമർശനമുയർന്നിട്ടുണ്ട്. നഗരസഭ ഇടപെട്ട് ഇക്കാര്യത്തിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യമുണ്ട്. പ്രഫ. കെ.പി. ജയരാജൻ ചെയർമാനായ നഗരസഭാ കൗൺസിൽ നീലേശ്വരത്ത് നിയമപഠനകേന്ദ്രം സ്ഥാപി ക്കണമെന്നാവശ്യപ്പെട്ട് 2019 ൽ പ്രമേയം പാസാക്കിയിരുന്നു. ജില്ലയ്ക്ക് മുഴുവൻ മുതൽക്കൂട്ടാകേണ്ട പദ്ധതിയാണ് അധികൃതരുടെ ഇടപെടലില്ലാത്തതിനാൽ കടലാസിലൊതുങ്ങുന്നത്.

LatestDaily

Read Previous

മയക്കുമരുന്ന് പ്രതി ഗോവയിൽ പിടിയിൽ

Read Next

ആത്മഹത്യ ചെയ്തത് ബിരുദ വിദ്യാർത്ഥിനി