വനിതാ സംരംഭകയെ വഞ്ചിച്ചതിന് കേസ്

പയ്യന്നൂര്‍: പയ്യന്നൂരിൽ വനിതാ സംരംഭകയെ വഞ്ചിച്ച് സ്ഥാപനം കൈക്കലാക്കിയെന്ന പരാതിയില്‍ രണ്ടു പേർക്കെതിരെ കോടതി നിർദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. മാഫോസ് എന്ന ഓണ്‍ ലൈൻ ഫുഡ് ഡെലിവറി സ്ഥാപനം നടത്തിവന്ന സുരഭി നഗറിലെ ഏ.വി.കവിതയുടെ 36, പരാതിയിലാണ് കാങ്കോലിലെ കെ.വി.അനൂപ്, കെ.വി.സനൂപ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

പരാതിക്കാരിയും പ്രതിയായ അനൂപും ചേര്‍ന്ന് 2020 ജൂണ്‍ 11 നാണ് സ്ഥാപനം ആരംഭിച്ചതെന്ന് പരാതിയിൽ പറയുന്നു.  പിന്നീട് സ്ഥാപനം കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍, സ്ഥാപനത്തിന്റെ ആവശ്യത്തിനായി പരാതിക്കാരിയുടെ സഹോദരന്റെ പേരിലെടുത്ത രണ്ടു മൊബൈല്‍ നമ്പറുകള്‍ കൃത്രിമ രേഖയുണ്ടാക്കി ആള്‍മാറാട്ടത്തിലൂടെ അനൂപിന്റെ പേരിലാക്കി മാറ്റിയെന്നും, കണക്കുകളില്‍ കൃത്രിമം കാണിച്ചും സ്ഥാപനം കൈവശപ്പെടുത്തിയും വഞ്ചിച്ചതായുള്ള പരാതിയിലാണ് വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്. 

കണ്ണൂരിലെ സ്ഥാപനവുമായി ബന്ധപ്പെട്ട് പരാതിക്കാരിയാണ് ആവശ്യമായ സോഫ്റ്റ് വേയർ,ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവ വാങ്ങിയതെന്നും പിന്നീട് പ്രതി തയ്യാറാകാതിരുന്നതിനാല്‍ പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥകള്‍ തയ്യാറാക്കിയിരുന്നില്ല. ഇതിനിടയിലാണ് സംരംഭക ചതിക്കപ്പെട്ടത്. പോലീസില്‍ നല്‍കിയ പരാതിയില്‍ നടപടിയില്ലാതെ വന്നപ്പോഴാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.

LatestDaily

Read Previous

 യുവാവ് തൂങ്ങി മരിച്ചു

Read Next

കാസർകോട് ലോക്സഭ ഇടതു സ്ഥാനാർത്ഥി പര്യടനം തുടങ്ങി പ്രമുഖരെ വീടുകളിൽ ചെന്നുകാണുന്നു