മലപ്പുറത്ത് 80 ലക്ഷം കവർച്ച ചെയ്ത കേസ്സിൽ എണ്ണപ്പാറ സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്: മലപ്പുറം സ്വദേശിയുടെ 80 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ പ്രതി എണ്ണപ്പാറ സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.
എണ്ണപ്പാറ ഏഴാംമൈലിലെ മുസ്തഫയുടെ തൗസിഫാണ് 26 മലപ്പുറം കവർച്ചാക്കേസ്സിൽ അറസ്റ്റിലായത്.

ഏതാനും ദിവസം മുമ്പാണ് തൗസിഫ് അടങ്ങുന്ന സംഘം മലപ്പുറം സ്വദേശിയായ പ്രവാസിയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തത്. ഗൾഫിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് സംഘം മലപ്പുറം സ്വദേശിയെ വലയിൽ വീഴ്ത്തിയത്.  കച്ചവട പങ്കാളിത്തത്തിനായി 1 കോടി രൂപയുമായെത്തിയ മലപ്പുറം സ്വദേശി പള്ളിയിൽ നമസ്ക്കാരത്തിന് കയറിയ തക്കം നോക്കിയാണ് സംഘം പണവുമായി മുങ്ങിയത്.

പ്രവാസി ഒരു കോടി രൂപയുമായാണ് തട്ടിപ്പ് സംഘത്തെ കാണാൻ വന്നത്. മുഴുവൻ തുകയും തട്ടിയെടുത്ത് ഓടുന്നതിനിടെ സംഘത്തിന്റെ കയ്യിൽ നിന്നും 20 ലക്ഷം രൂപ വഴിയിൽ വീഴുകയായിരുന്നു. സംഭവത്തിൽ മലപ്പുറം സ്വദേശി നൽകിയ പരാതിയിൽ തിരൂർ പോലീസ് ഇൻസ്്പെക്ടർ ഫർഷാദാണ് തൗസിഫിനെ എണ്ണപ്പാറയിൽ അറസ്റ്റ് ചെയ്തത്. നിരവധി കവർച്ചാക്കേസ്സുകളിൽ പ്രതിയായ തൗസിഫ് പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു കവർച്ചാക്കേസ്സിലും പ്രതിയാണ്.

മലപ്പുറം കവർച്ചയിൽ ഒരു പ്രതിയെ തിരൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ള 2 പ്രതികൾക്ക് വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.  മലപ്പുറം കവർച്ചയിൽ പരിയാരം കോരൻ പീടിക സ്വദേശിയായ റിവാജിനെയാണ് തിരൂർ പോലീസ് തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ താമസ സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.

LatestDaily

Read Previous

അലിക്ക് കന്നിപ്പോരാട്ടം

Read Next

പതിനെട്ടുകാരി ഭാര്യയും മക്കളുമുള്ള 45കാരനൊപ്പം വീടു വിട്ടു