യുവാവ് തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : ആൾ താമസമില്ലാത്ത വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുശാൽ നഗർ കടിക്കാലിലെ ആനന്ദ റാവുവിന്റെ മകൻ എച്ച്. രമേശാണ് 43, ആത്മഹത്യ ചെയ്തത്. കുശാൽ നഗർ നിത്യാനന്ദാശ്രമം  റോഡിലുള്ള ഓടിട്ട വീടിന്റെ  പുറം ഭാഗത്ത്  ഇന്ന് രാവിലെയാണ് കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.

പെയിൻറിങ് തൊഴിലാളിയാ. നേരത്തെ പുതിയ കോട്ടയിൽ ചുമട്ടു തൊഴിലാളിയായിരുന്നു. അമ്മ: കസ്തൂരി :സഹോദരങ്ങൾ ഖണ്ഡരാജ് അനുരാധ, ഉമാറാണി. മൃതദേഹം ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.

Read Previous

ഭൂമി തരം മാറ്റൽ സംഭവത്തിൽ മന്ത്രി  ഇടപെട്ടു; സ്ഥലം പരിശോധിക്കാൻ കലക്ടർക്ക് നിർദ്ദേശം

Read Next

വനിതാ സംരംഭകയെ വഞ്ചിച്ചതിന് കേസ്