ധനകാര്യ സ്ഥാപനം നിരീക്ഷണത്തിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്:  പുതിയകോട്ടയിൽ വിനായക ജംഗ്ഷന് തെക്കുഭാഗം കണ്ണാശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തമിഴ്നാട് ധനകാര്യ സ്ഥാപനം ഇന്റലിജൻസ് നിരീക്ഷണത്തിൽ. ജില്ലാ പോലീസ് അധികാരിയുടെ നിയന്ത്രണത്തിലുള്ള  ഇന്റലിജൻസ് വിഭാഗം ഇന്നലെയും ഇന്നും സ്ഥാപനത്തെ നിരീക്ഷിച്ചുവരികയാണ്. ഒരു മാസം മുമ്പാണ് ഈ ധനകാര്യ സ്ഥാപനം പുതിയകോട്ടയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടത്. മലയോരത്ത് തൊഴിലൊന്നുമില്ലാത്ത യുവതീയുവാക്കൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകിയാണ് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുപ്പിച്ചത്.

കേരളത്തിലൊട്ടുക്കും ശാഖകളുണ്ടെന്ന് അവകാശപ്പെടുന്ന ഈ ധനകാര്യ സ്ഥാപനത്തിന്റെ ഹെഡ്ഡാപ്പീസ് പോണ്ടിച്ചേരിയിലാണെന്ന് സ്ഥാപന നടത്തിപ്പുകാർ അവകാശപ്പെടുന്നു ണ്ടെങ്കിലും, പോണ്ടിച്ചേരിയിലുള്ള ഹെഡ്ഡാപ്പീസിന്റെ വിലാസവും ബന്ധപ്പെടാനുള്ള നമ്പരും കാഞ്ഞങ്ങാട്ടെ സ്ഥാപന നടത്തിപ്പുകാർ പുറത്തുവിടുന്നില്ല. പോണ്ടിച്ചേരിയിൽ ഈ സ്ഥാപനത്തിന് ഓഫീസ് തന്നെയില്ലെന്ന് വിലാസം മറച്ചുവെക്കുന്ന  നടപടിയിൽ നിന്ന് വ്യക്തമാകുന്നു.

LatestDaily

Read Previous

പ്ലസ് വൺ വിദ്യാർത്ഥി ഉറക്കത്തിൽ മരിച്ചു

Read Next

ഹണിട്രാപ്പ് സംഘത്തിൽ ഏഴിലധികം പേർ