സുഹൈറ തൂങ്ങിമരണം അഭിനയിച്ചത് ഭർത്താവിനെ ഭയപ്പെടുത്താൻ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കഴുത്തിൽ ഷാൾ കുരുക്കി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മുറിയനാവിയിലെ പി.കെ. സുഹൈറയുടെ   26, മരണം തൂങ്ങിമരണം അഭിനയിച്ചപ്പോഴുണ്ടായ അപകട മരണമെന്ന് പോലീസ് ഉറപ്പിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ സൈനികൻ ഷെരിഫാണ് സുഹൈറയുടെ ഭർത്താവ്.

അവധിക്ക് നാട്ടിലെത്തിയ ഷെരീഫ് മുറിയനാവിയിലെ വീട്ടിലെത്തി ഒരാഴ്ച താമസിച്ചിരുന്നു. പിന്നീട് ബാലുശ്ശേരിയിലേക്ക് പോയ ഷെരിഫീനെ സ്വന്തം വീട്ടിലേക്ക് വരുത്താനുള്ള തന്ത്രമായിരുന്നു സുഹൈറയുടെ ആത്മഹത്യാ നാടകം.

കിടപ്പുമുറിയുടെ  കുറ്റിയിട്ടശേഷം ഒരു പ്ലാസ്റ്റിക് സ്റ്റൂളിൽക്കയറി നിന്ന് ഫാൻ ഹുക്കിൽ ഷാൾ കെട്ടി, മറ്റേയറ്റം കഴുത്തിൽ കുടുക്കി നിന്ന ശേഷം സ്വന്തം സെൽഫോണിൽ വീഡിയോ കോൾ ചെയ്ത് ഭർത്താവിനെ  കാണിച്ചുകൊടുത്ത് ” വീട്ടിലേക്ക് വന്നില്ലെങ്കിൽ താൻ ജീവിതമവസാനിപ്പിക്കുമെന്ന്” പറയുംവരെ ഈ വീഡിയോ കോൾ ഭർത്താവ് കണ്ടിരുന്നു. പിന്നീട് പെട്ടെന്ന് കോൾ മുറിയുകയും ചെയ്തു.

പൂട്ടിയിട്ട മുറി കുത്തിത്തുറന്ന് വീട്ടുകാർ നോക്കിയപ്പോൾ സുഹൈറ ഷാളിൽ തൂങ്ങിനിൽക്കുകയായിരുന്നു.   പ്ലാസ്റ്റിക് സ്റ്റൂൾ നിലത്ത് തെന്നിവീണ നിലയിലും കണ്ടെത്തി. ഫോൺ നിലത്ത് വീണുകിടക്കുന്നുണ്ടായിരുന്നു. പിലാത്തറയിലുള്ള സെന്റ് ജോസഫ് കോളേജിൽ, എംഎസ്ഡബ്ല്യൂ കോഴ്സിന് പഠിക്കുകയായിരുന്ന സുഹൈറ ഇരുപത്തിയാറുകാരിയാണ്.

സുഹൈറയുടെ  മൂത്ത സഹോദരി സഫീദ ഇരിയയിൽ വിവാഹിതയാണെങ്കിലും മുറിയനാവിയിലുള്ള സ്വന്തം വീട്ടിൽ തന്നെയാണ് താമസം. പിതാവ് എം.വി. കുഞ്ഞബ്ദുല്ല പ്രവാസിയാണ്. മകൾ മരിക്കുമ്പോൾ കുഞ്ഞബ്ദുല്ല വീട്ടിലുണ്ടായിരുന്നു. ആത്മഹത്യ അഭിനയിക്കുന്നവർക്കെല്ലാം വലിയ ഒരു പാഠമാണ് സുഹൈറയുടെ മരണം.

LatestDaily

Read Previous

അബ്ദുൾ അസീസ് മരണത്തിന് കീഴടങ്ങി

Read Next

ഹോട്ടൽ വ്യാപാരത്തിന്റെ  അകംപൊരുളുകളിൽ മെട്രോപോൾ മൊയ്തു ഹാജി