ലീഗ്-കോൺഗ്രസ് വിമതരെ പാർട്ടി പുറത്താക്കി

കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്നവരും അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവരുമായ മുസ്്ലീം ലീഗിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകരെ അതാത് പാർട്ടികളിൽ നിന്ന് പുറത്താക്കി.

കാഞ്ഞങ്ങാട് നഗരസഭയിൽ മത്സരിക്കുന്ന ലീഗ് മുൻ മണ്ഡലം സിക്രട്ടറി എം. ഇബ്രാഹിം, ടി. മുത്തലിബ് കൂളിയങ്കാൽ, ആസിയ ഉബൈദ്, കെ.കെ. ഇസ്മയിൽ ആറങ്ങാടി, മംഗലപ്പാടി പഞ്ചായത്തിലെ ഐ.പി. സൈനുദ്ദീൻ, എം.പി മഹമൂദ്, കുമ്പളയിലെ ഖൗലത്ത് ബീവി, മൊഗ്രാൽ പുത്തൂരിലെ ബാവ ഹാജി, കാസർകോട് നഗരസഭയിലെ എം.ഹസൈനാർ തളങ്കര, നൗഷാദ് കരിപ്പൊടി, ഫോർട്ട് റോഡ് മുളിയാറിലെ ബി.കെ, ഹംസ എന്നിവരെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി മുസ്്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നറിയിച്ചു.

വെസ്റ്റ് എളേരി കള്ളാർ പഞ്ചായത്തുകളിലെ കോൺഗ്രസ് വിമതരായി മത്സരിക്കുന്ന പ്രേമ സുരേന്ദ്രൻ കള്ളാർ 10-ാം വാർഡ്, വെസ്റ്റ് എളേരിയിലെ ലക്ഷ്മിഭാസ്ക്കരൻ 13-ാം വാർഡ്, എൻ.വി പ്രമോദ് ഒമ്പതാം വാർഡ്, സംഘടനാ വിരുദ്ധ പ്ര വർത്തനം നടത്തിയ കെ.കെ. തമ്പാൻ എന്നിവരെ കോൺഗ്രസ് അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ അറിയിച്ചു.

LatestDaily

Read Previous

മരം- പൂഴി കല്ലുകടത്ത് ബന്ധം ഗ്രേഡ് എസ്ഐയേയും ഏഎസ്ഐയേയും സ്ഥലം മാറ്റി

Read Next

മണിമണി പോലെ കുതിക്കാൻ മണികണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് ഇടതു അധ്യക്ഷ സ്ഥാനാർത്ഥി