കാഞ്ഞങ്ങാട്: അജാനൂർ കൊളവയൽ സ്വദേശി ഡോ. മുഹമ്മദ് കുഞ്ഞി 67, അന്തരിച്ചു. മംഗളൂരു മംഗള ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് അന്ത്യം. കോവിഡ് ബാധ മൂലം ഒരു മാസത്തോളമായി ചികിൽസയിലായിരുന്നു. കുടുബംസമേതം ബദിയടുക്കയിലാണ് താമസം.
കോഴിക്കോട് മെഡിക്കൽ കോളേജിലെ 19-ാം ബാച്ച് എംബിബിഎസ് ഡോക്ടറാണ്. 1981-ൽ എംബിബിഎസ് പാസ്സായ കാഞ്ഞങ്ങാട്ടെ രണ്ട് മുസ്ലീം ലീഗ് ഡോക്ടർമാരിൽ ഒരാളാണ് ഇബ്രാഹിം. മറ്റൊരാൾ കാഞ്ഞങ്ങാട്ടെ ഡോ. തിടിൽ അബ്ദുൾ ഖാദറാണ്. ജനകീയ ഡോക്ടറായിരുന്നു .