കാഞ്ഞങ്ങാട്: പോലീസ് മേധാവി കാഞ്ഞങ്ങാട് സ്വദേശി ടി.കെ. വിഷ്ണു പ്രദീപിന് സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം. കോഴിക്കോട് പേരാമ്പ്രയിൽ സ്വർണ്ണക്കടത്തു സംഘം ഇർഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച കേസ്സന്വേഷണവുമായി ബന്ധപ്പെട്ട കുറ്റാന്വേഷണ മികവിനാണ് ഈ പുരസ്ക്കാരം.
മാവുങ്കാൽ സ്വദേശിയായ 2018 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിഷ്ണു പ്രദീപ് ഇപ്പോൾ ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ്. ഒറ്റപ്പാലം, തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ ഏഎസ്പിയായും കണ്ണൂർ കെഏപി-4 ബറ്റാലിയൻ കമാൻഡൻഡ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.