മീൻ വണ്ടി കൊക്കയിലേക്ക്  മറിഞ്ഞു

ചെറുവത്തൂർ: ദേശീയ പാതയിൽ ചെറുവത്തൂർ ഞാണങ്കെവളവിൽ കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന മീൻ വണ്ടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും വാഹനത്തിൽ കുടുങ്ങി.  വിവരമറിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി രക്ഷിച്ചു. ഇന്ന് രാവിലെ 6.30 മണിയോടെയാണ് അപകടം.  വാഹനത്തിൽ കുടുങ്ങിയ മഞ്ചേശ്വരം ഉള്ളാൾ സ്വദേശികളായ ഡ്രൈവർ നൗഫൽ 30, സഹായി സഹീഷ് 28 എന്നിവരെ നിസാര പരിക്കുകളോടെ  രക്ഷിച്ചു. 

ചന്തേര പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്ന ഹോം ഗാർഡാണ് അപകട വിവരം തൃക്കരിപ്പൂർ ഫയർ ഫോഴ്സിൽ അറിയച്ചത്. തുടർന്ന് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ പി. ഭാസ്കരന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പ്രശാന്ത്, അഭിനന്ദ്, വിഷ്ണു,പ്രിയേഷ് , ഹോം ഗാർഡ്മാരായ നരേന്ദ്രൻ, അനന്തൻ എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തി കെ .എ. 19. എ.ഇ. 1548 നമ്പർ വാഹനത്തിൽ കുടുങ്ങിയവരെ രക്ഷിച്ചത്.

LatestDaily

Read Previous

സുനിൽകുമാറിന്റേത് അർഹമായ ബഹുമതി

Read Next

പാചക വാതക പൈപ്പിടൽ ജോലി കോട്ടച്ചേരിയിൽ