ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: സ്തുത്യർഹമായ സേവനത്തിന് ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽകുമാറിന് ലഭിച്ച രാഷ്ട്രപതിയുടെ മെഡൽ അർഹമായ ബഹുമതി. ഒട്ടേറെ പ്രമാദമായ കേസ്സു കൾ തെളിയിച്ച പോലീസുദ്യോഗസ്ഥനാണ് സുനിൽ. 2015- ൽ ചെറുവത്തൂരിൽ നടന്ന വിജയ ബാങ്ക് കവർച്ച, 2010-ൽ കാഞ്ഞങ്ങാട്ട് നടന്ന രാജധാനി ജ്വല്ലറി കവർച്ച, 2010-ലെ തങ്കമണി വധക്കേസ്, 2013 – ൽ കാസർകോട്ട് 100 കിലോ കഞ്ചാവ് പിടിച്ച കേസ്, 2018-ൽ പെരിയയിലെ സുബൈദ വധക്കേസ്, ചീമേനിയിലെ ജാനകി വധക്കേസ് തുടങ്ങി നിരവധി കേസുകൾ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
മേൽപ്പറമ്പിൽ അഞ്ജുശ്രീ പാർവതി എന്ന പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന വ്യാജ പ്രചാരണം ശരിയല്ലെന്ന് കണ്ടെത്തിയത് സുനിൽകുമാറിന്റെ അന്വേഷണ മികവ് കൊണ്ടാണ്. 2015-ൽ സൈബർ നസ്കോം എന്ന സംഘടന നൽകിയ ഇന്റർ സൈബർ കോപ് അവാർഡിന് സുനിൽകുമാർ അർഹത നേടിയിരുന്നു. 2015-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും സുനിലിനെ തേടിയെത്തി. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് മൂന്ന് തവണയും, 103 തവണ സർവീസ് എൻട്രിയും, ഒട്ടേറെ ക്യാഷ് അവാർഡും സുനിൽകുമാർ സ്വന്തമാക്കി.