വീടുവിട്ട നസ്്ല ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

സ്വന്തം ലേഖകൻ

പടന്ന: മക്കളെയുപേക്ഷിച്ച് വീടുവിട്ട ഭർതൃമതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ചന്തേര പോലിസിന്റെ റിപ്പോർട്ട് തേടി. പടന്ന സർക്കാർ ആശുപത്രിക്ക് സമീപത്തെ നസ്്ലയാണ് 30, പത്തും അഞ്ചും വയസുള്ള രണ്ട് മക്കളെയുപേക്ഷിച്ച് വീടുവിട്ടത്. യുവതി ബന്ധുവും ചെന്നൈയിൽ ദന്ത ഡോക്ടറുമായ അറഫാത്തിനൊപ്പം വീടുവിട്ടതായി സംശയമുയർന്നിരുന്നുവെങ്കിലും, ഇവർ അറഫാത്തിനൊപ്പമില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

നസ്്ല പടന്ന സ്വദേശിയായ ബംഗളൂരു വ്യവസായിയുടെ സംരക്ഷണത്തിലുണ്ടെന്ന സൂചനയെത്തുടർന്ന് ചന്തേര പോലീസ് ബംഗളൂരുവിലെത്തിലെങ്കിലും  യുവതിയെ ബംഗളൂരുവിൽ കണ്ടെത്താനായില്ല. മക്കളെ ഉപേക്ഷിച്ച് വീടുവിട്ട യുവതിക്കെതിരെ നസ്്ലയുടെ  മാതാവ് നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത സാഹചര്യത്തിൽ യുവതിയോട് മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ ഉപദേശം നൽകിയാണ് ബംഗളൂരു വ്യവസായി പറഞ്ഞുവിട്ടത്.

ചെറുവത്തൂരിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നു പുറപ്പെട്ട യുവതി എവിടെ യാണെന്നതിനെക്കുറിച്ച് ബന്ധുക്കൾക്കോ പോലീസിനോ വിവരമൊന്നുമില്ല. ഏതോ ഒളിത്താവളത്തിലിരുന്നാണ് നസ്്ല ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത്. നസ്്ലയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ ആവശ്യപ്രകാരം ചന്തേര പോലീസ് റീപ്പോർട്ട് നല്കും.

LatestDaily

Read Previous

മരുമകനെ വ്യാജ പോക്സോ കേസിൽ കുടുക്കിയ അമ്മായിഅമ്മയ്ക്കും മകൾക്കുമെതിരെ കേസെടുക്കും

Read Next

മുര്‍സീനയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍ അറസ്റ്റ് ഗാർഹിക പീഡനക്കേസ്സിൽ