യുവാവ് വാഹനാപകടത്തിൽ മരിച്ചു

കാഞ്ഞങ്ങാട് :വര്‍ഷങ്ങൾക്ക്മുമ്പ് കുഴൽക്കിണറില്‍ വീണ് മരണപ്പെട്ട പ്രഫുലിന്റെ സഹോദരന്‍ രാഹുല്‍ദാസ് 24, വാഹനാപകടത്തില്‍ മരിച്ചു. ബല്ല ഈസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ പരേതനായ മോഹന്‍ദാസ് ജില്ലാ ആശുപത്രിയിലെ ജീവനക്കാരി വിനോദിനി എന്നിവരുടെ  മകനാണ്. രാഹുലിനോടൊപ്പം സ്‌കൂട്ടിയിലുണ്ടായിരുന്ന സുഹൃത്ത് അരയിക്കടവിലെ സദാനന്ദന്റെ മകന്‍ സായന്തിനും അപകടത്തില്‍പരിക്കേറ്റു. സായന്ത് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി എട്ടരയോടെ ജില്ലാ ആശുപത്രിക്ക് സമീപം  ദേശീയപാതയിൽ  ഡിവൈഡറില്‍ സ്‌കൂട്ടറിടിച്ചാണ് അപകടമുണ്ടായത്.  രാഹുല്‍ദാസ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനാണ്. സഹോദരന്‍: വിശാല്‍. 2006 ഏപ്രില്‍ 27നാണ് രാഹുല്‍ദാസിന്റെ സഹോദരന്‍ പ്രഫുല്‍ദാസ് അന്ന് താമസിച്ചിരുന്ന ജില്ലാ ആശുപത്രിക്ക് മുന്നിൽ  വാടക വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ  കുഴല്‍കിണറില്‍ വീണ് മരണപ്പെട്ടത്.

LatestDaily

Read Previous

അതിഞ്ഞാലിൽ അപകടത്തിൽപ്പെട്ട പെൺകുട്ടി സഞ്ചരിച്ച സ്കൂട്ടറിന് അവകാശികളെത്തിയില്ല

Read Next

മുറിച്ചുകടത്തിയ പ്ലാവു തടികൾ തിരിച്ചെത്തിച്ചു, മുറിക്കാൻ നിർദ്ദേശിച്ചത് പ്ലാവിന്റെ കൊമ്പ് മുറിച്ചത് കൂറ്റൻ പ്ലാവുതടി