പോത്തിന്റെ മറവിൽ ജില്ലയിലേക്ക് കഞ്ചാവ് കടത്ത്

കാഞ്ഞങ്ങാട്: പോത്തുകളെ കൊണ്ടു വരുന്നതിന്റെ മറവിൽ കാസർകോട് ജില്ലയിലേക്ക് പാലക്കാട് നിന്നും വൻ തോതിൽ കഞ്ചാവ് ഒഴുകുന്നു. കാഞ്ഞങ്ങാട്, കാസർകോട്, മഞ്ചേശ്വരം ഭാഗങ്ങളിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവെത്തിക്കുന്ന സംഘമാണ് കഞ്ചാവ് കടത്തിന് പുതിയ മാർഗം തേടിയിരിക്കുന്നത്.

കഞ്ചാവ് മൊത്ത കച്ചവടത്തിന്റെ കേരളത്തിലെ പ്രധാന കേന്ദ്രം പാലക്കാടാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോത്തുകളെ കയറ്റി അയക്കുന്നതും പാലക്കാട്ടാണ്. കാറുകളിലുൾപ്പെടെ വാഹനങ്ങളിൽ കഞ്ചാവ് കടത്തുന്നത് ശ്രമകരമായതിനാലാണ് മാഫിയകൾ പുതു വഴി സ്വീകരിച്ചത് പാലക്കാട് നിന്നും സംസ്ഥാനത്തിനകത്ത് എവിടെയും പോത്തുകളെ കൊണ്ട് വരുന്നതിന് നിയമ തടസ്സങ്ങളില്ല. പോത്തുകളെ കയറ്റുന്ന ലോറികളിലും ടെമ്പോകളുൾപ്പടെയുള്ള വാഹനങ്ങളിലും രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവ് ശേഖരം ഒളിപ്പിക്കുന്നത്. പോത്തുകൾക്ക് നൽകാൻ വാഹനത്തിൽ സൂക്ഷിക്കുന്ന വൈക്കോലുകൾക്കിടയിൽ സൂക്ഷിച്ചും ജില്ലയിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നുണ്ടെന്ന് വിവരമുണ്ട്.

പോത്ത് കടത്ത് വാഹനങ്ങൾക്കൊപ്പം നാളുകളായി കഞ്ചാവ് കടത്തൽ തുടരുന്നത് നിയമപാലകർ അറിയാതെ പോവുകയാണ്. ഭൂരിഭാഗം പോത്ത് കച്ചവടക്കാർക്കും, പോത്ത് വാഹനത്തിലെ കഞ്ചാവ് കടത്തിനെ കുറിച്ച് വിവരമില്ല. നാളുകളായി പോത്തുകളെയെത്തിച്ച് മാന്യമായി കച്ചവടം നടത്തുന്നവർക്ക് കൂടി ഭീഷണിയാവുകയാണ് കഞ്ചാവ് കടത്തു സംഘം. ഗൾഫിലേക്കുൾപ്പെടെ കഞ്ചാവ്, ലഹരി വസ്തുക്കൾ കയറ്റിയയക്കുന്ന ഗൂഢ സംഘം കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു.

LatestDaily

Read Previous

മരവിപ്പിച്ചിട്ടില്ല : ജീവനോടെയുണ്ടെന്ന് മുസ് ലീം ലീഗ് വിമത സ്ഥാനാർത്ഥി

Read Next

ഖമറുദ്ദീന്റെ റിമാന്റ് കാലാവധി നീട്ടി