കാഞ്ഞങ്ങാട്ട് സിപിഎം ബിജെപി ലീഗ് പാർട്ടികൾക്ക് റിബൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ ഓരോ വാർഡുകളിൽ ബിജെപിക്കും സിപിഎമ്മിനും മൂന്ന് വാർഡുകളിൽ മുസ്്ലീം ലീഗിനും റിബൽ ഭീഷണി.
പത്രിക പിൻവലിക്കാനുള്ള സമയ പരിധി അവസാനിച്ചതോടെയാണ് റിബൽ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായത്. 

സിപിഎമ്മിന്റെ ചെയർമാൻ സ്ഥാനാർത്ഥി സുജാത ടീച്ചർ മൽസരിക്കുന്ന അതിയാമ്പൂര് നാലാം വാർഡിൽ സിഐടിയു പ്രവർത്തക എം. ലീലയാണ് സിപിഎം റിബൽ. ദുർഗാ ഹൈസ്കൂൾ റോഡ് 5– ാം വാർഡ് ബിജെപി സ്ഥാനാർത്ഥി കുസുമത്തിനെതിരെ മുൻ നഗരസഭാ കൗൺസിലർ വജ്റേശ്വരിയാണ് റിബൽ.

നിലാങ്കര 18– ാം വാർഡിൽ മുസ്്ലീം ലീഗ് സ്ഥാനാർത്ഥി ടി. അസീസിനെതിരെ കെ. കെ. ഇസ്മയിലും 37– ാം വാർഡ് ബാവനഗർ ലീഗ് സ്ഥാനാർത്ഥി സി. കെ. അഷറഫിനെതിരെ എം. ഇബ്രാഹീമും വിമത സ്ഥാനാർത്ഥികളായി മൽസരിക്കുന്നു. 40–ാം വാർഡിൽ ആസിയ ഉബൈദാണ് വിമത സ്ഥാനാർത്ഥി. ആവിക്കര 42– ാം വാർഡിൽ ഗീത സിപിഎം റിബൽ സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്നുവെങ്കിലും, യുഡിഎഫ് സ്ഥാനാർത്ഥി പിൻ മാറിയതോടെ ശീതൾ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മാറി.

LatestDaily

Read Previous

നടിയുടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപിനെ കസ്റ്റഡിയിൽ വിട്ടു

Read Next

സുബൈദ വധക്കേസ് പ്രതി അസീസിനെ കാണാതായിട്ട് 3 വർഷം