ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസ്സിൽ സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പ്രദീപ് കോട്ടത്തലയെ 43, ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊല്ലം കൊട്ടാരക്കര പത്തനാപുരത്ത് ചലച്ചിത്ര നടൻ ഗണേഷ്കുമാർ എംഎൽഏയുടെ ഓഫീസിൽ ഇന്നലെ പുലർച്ചെ 4-30 മണിക്കാണ് ഗണേഷ്കുമാറിന്റെ സിക്രട്ടറി പ്രദീപ് കോട്ടത്തലയെ കാഞ്ഞങ്ങാട്ട് നിന്നെത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
24-ന് ചൊവ്വാഴ്ച രാത്രി 10-15 മണിക്ക് പ്രദീപിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. കാഞ്ഞങ്ങാട്ടേക്കുള്ള വഴിയിൽ ആദ്യം നീലേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യനില പരിശോധിച്ചു. പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്കുള്ള സ്രവം ശേഖരിക്കുകയും, ആന്റിജൻ പരിശോധനയിൽ കോവിഡ് ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്ത ശേഷം, കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ ലെത്തിച്ചു.
ഡിവൈഎസ്പിയുടെ മുറിയിൽ വീഡിയോ കോൺഫറൻസ് വഴി പ്രദീപ് കോട്ടത്തലയെ ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി. കരുണാകരൻ മുമ്പാകെ ഹാജരാക്കുകയും, റിമാന്റ് ചെയ്യുകയും ചെയ്തു. രാത്രി 10-30 മണിക്ക് പ്രദീപിനെ തോയമ്മൽ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. കാസർകോട് പോലീസ് ഐപി, പി. രാജേഷ്, ഏഎസ്ഐ, മനോജ് പൊന്നമ്പാറ, സിപിഒമാരായ ഡി. രതീഷ്, മുഹമ്മദ് നിയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രദീപ് കോട്ടത്തലയെ പത്തനാപുരത്തെത്തി അറസ്റ്റ് ചെയ്ത് കാഞ്ഞങ്ങാട്ടെത്തിച്ചത്.