ഷിഫാനത്തിന്റെ ഭർത്താവിനെ ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : അക്കൗണ്ടിംഗ് കോഴ്സ് വിദ്യാർത്ഥിനിയായ ഭർതൃമതിയുടെ ആത്മഹത്യയിൽ ഭർത്താവിനെ ചന്തേര പോലീസ് നാളെ ചോദ്യം ചെയ്യും. മാതമംഗലം പെടേനയിലെ പ്രവാസി അജ്മലിന്റെ ഭാര്യയും ഉടുമ്പുന്തല പുനത്തിൽ വീട്ടിൽ ഷഹർബാന്റെ മകളുമായ ഷിഫാനത്തിന്റെ 21, ആത്മഹത്യയിലാണ് നാളെ ഭർത്താവിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണോദ്യോഗസ്ഥനായ ചന്തേര എസ്ഐ, സി. പ്രദീപ്കുമാറിന് മുമ്പാകെ ഹാജരാകാൻ അജ്മലിന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

യുവതിയുടെ ഫോൺ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ  ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ചില സൂചനകൾ പോലീസിന് ലഭിച്ചിരുന്നു ഇൗ വർഷം ആദ്യമാണ് ഷിഫാനത്തും അജ്മലും തമ്മിൽ വിവാഹിതരായത്. വിവാഹ ശേഷം യുവതി കുറച്ചുകാലം ഗൾഫിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്നു.

നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഷിഫാനത്ത് ഉടുമ്പുന്തലയിലെ വീട്ടിൽ തൂങ്ങി മരിച്ചത്. ഇരുവരും തമ്മിൽ സൗന്ദര്യ പിണക്കത്തിലായിരുന്നുവെന്ന് സൂചനയുണ്ട്. ഷിഫാനത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പോലീസ് അജ്മലിനോട് വിവരങ്ങൾ ശേഖരിക്കും. ഇദ്ദേഹത്തിന്റെ ഫോൺ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കും.

LatestDaily

Read Previous

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരെ മാറ്റും

Read Next

സ്കൂൾ ബസ് ഡ്രൈവർക്ക് മർദ്ദനം