കടലിൽ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്:  ഒഴിഞ്ഞവളപ്പ് കടപ്പുറത്ത്  കടലിൽ കുളിക്കുന്നതിനിടെ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപതിയിൽ. പടന്നക്കാട് കാരക്കുണ്ട് ഇസ്മായിൽ – സുബൈദ ആനച്ചാൽ ദമ്പതികളുടെ മകൻ തമീം ഇസ്മയിലാണ് 30, മരിച്ചത്.

സഹോദരങ്ങൾ: തഹ്സീൻ, തസ്‌ലിമ. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷമീമാണ് 34, ചികിത്സയിലുള്ളത്. സിയാറത്തിങ്കര പളളിക്ക് പടിഞ്ഞാറ് ഭാഗത്താണ് ഇവർ  ചുഴിയിൽപ്പെട്ടത്. രണ്ടുപേരെയും നാട്ടുകാർ ഉടൻ രക്ഷപ്പെടുത്തി. ആശുപത്രിയിൽ എത്തിച്ചിരുന്നു.

LatestDaily

Read Previous

വായ്പ്പാ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് റിമാന്റിൽ

Read Next

വ്യാപാരിയെ മർദ്ദിച്ച 13 പേർക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്