ഭർതൃമതിയുടെ ആത്മഹത്യയിൽ അന്വേഷണം

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : അക്കൗണ്ടിംഗ് കോഴ്സ് വിദ്യാർത്ഥിനിയായ യുവഭർതൃമതിയുടെ ആത്മഹത്യയിൽ ചന്തേര പോലീസ് അന്വേഷണമാരംഭിച്ചു. മാതമംഗലം പേടേനയിലെ പ്രവാസി അജ്്മലിന്റെ ഭാര്യയും വനിതാ ലീഗ് നേതാവും മുൻതൃക്കരിപ്പൂർ പഞ്ചായത്തംഗവുമായ ഉടുമ്പുന്തല പുനത്തിൽ വീട്ടിൽ ഷഹർബാന്റെ മകളുമായ ഷിഫാനത്താണ്  ഒക്ടോബർ 3-ന് വൈകുന്നേരം 5-30 മണിയോടെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

ഗൾഫിലായിരുന്ന ഭർത്താവ് അജ്മൽ ഷിഫാനത്തിനെ ഫോണിൽ വിളിച്ച് ലഭിക്കാത്തതിനെത്തുടർന്ന് യുവതിയുടെ മാതാവിനെ വിവരമറിയിച്ചിരുന്നു. ഇവർ ഷിഫാനത്തിന്റെ മുറി പരിശോധിച്ചപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. യുവതിയെ നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സന്ദർശക വിസയിൽ ഭർത്താവിനൊപ്പം ഗൾഫിലേക്ക് പോയ ഷിഫാനത്ത് നാട്ടിൽ തിരിച്ചെത്തിയത് ആഴ്ചകൾക്ക് മുമ്പായിരുന്നു. യുവതിയുടെ ആത്മഹത്യയുടെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഷിഫാനത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയുടെ മരണ വിവരമറിഞ്ഞ് അജ്മൽ നാട്ടിലെത്തിയിരുന്നു. ഇദ്ദേഹത്തോടും പോലീസ് വിവരങ്ങൾ ശേഖരിക്കും.

LatestDaily

Read Previous

ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ

Read Next

വായ്പ്പാ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് റിമാന്റിൽ