ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുപ്പത്തിരണ്ടുകാരിയായ ജിം പരിശീലകയെ ബലാത്സംഗം ചെയ്ത കേസ്സിൽ പ്രതിയായ ബിഗ്ബോസ് താരം ഷിയാസ് കരീം ദുബായിൽ നിന്ന് തിരിച്ച് വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ്സിൽ പ്രതിയായ ഷിയാസ് കരീമിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
വിദേശത്ത് പരിപാടി കഴിഞ്ഞ് തിരിച്ച് വന്ന ഷിയാസ് ഇന്ന് പുലർച്ചെയാണ് ചെന്നൈ എയർപ്പോർട്ട് പോലീസിന്റെ പിടിയിലായത്. ഷിയാസ് പിടിയിലായ വിവരം ചന്തേര പോലീസിനെ അറിയിച്ചിട്ടുണ്ട്. ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ പുലർച്ചെയോടെ ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുക്കും.
ഷിയാസിന്റെ എറണാകുളത്തെ ജിംനേഷ്യത്തിൽ പരിശീലകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി എറണാകുളം, മറയൂർ, മൂന്നാർ, ചെറുവത്തൂർ എന്നിവിടങ്ങളിലെ ഹോട്ടലിൽ ലൈംഗിക പീഡനത്തിനിരയാക്കുകയും നിർബ്ബന്ധിത ഗർഭ ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് പരാതി. ജിംനേഷ്യത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഷിയാസ് പലതവണയായി 11 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതിയുടെ പരാതിയിൽ പറയുന്നു.
യുവതിയുടെ പരാത്രി പ്രകാരം റജിസ്റ്റർ ചെയ്ത കേസ്സിൽ ചന്തേര ഐ.പി.യുടെ നേതൃത്വത്തിൽ ഷിയാസ് കരീമിന്റെ എറണാകുളത്തെ ജിംനേഷ്യം, പെരുമ്പാവൂരിലെ വീട്, ഗർഭഛിദ്രം നടത്തിയതായി സംശയിക്കുന്ന ആശുപത്രി, ചെറുവത്തൂരിലെ ബാർ ഹോട്ടൽ എന്നിവിടങ്ങളിലെത്തി തെളിവ് ശേഖരിച്ചിരുന്നു.
ഷിയാസിന്റെയും പരാതിക്കാരിയുടെയും ബാങ്ക് രേഖകളും പോലീസ് പരിശോധിച്ചു. ഷിയാസ് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചതോടെയാണ് ജിം പരിശീലക പരാതിയുമായി രംഗത്തെത്തിയത്. ശനിയാഴ്ച ചന്തേര പോലീസ് സ്റ്റേഷനിലെത്തിക്കുന്ന ഷിയാസ് കരീമിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.