മാല മോഷണക്കേസ്സിലെ പ്രതികളെ തിരിച്ചറിഞ്ഞു

സ്വന്തം ലേഖകൻ

ബേഡകം : ബേഡകം പെർളടുക്കത്ത് വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പറിച്ചെടുത്ത മൂന്നംഗ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബൈക്കിലെത്തി റോഡരികിലൂടെ നടന്നുപോകുന്നവരുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്നതിന് പോലീസ് പിടിയിലായി റിമാന്റിൽ കഴിയുന്ന മൂന്നംഗ സംഘത്തെ ബേഡകം പോലീസ് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലൂടെയാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞത്.

മേൽപ്പറമ്പ്, ബേക്കൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന നിരവധി സ്വർണ്ണമാല കവർച്ചകളിൽ പ്രതികളായ പാലക്കുന്ന് വെടിത്തറക്കാലിലെ കെ.എം. ഹനീഫയുടെ മകൻ മുഹമ്മദ് ഇജാസ് 24, ചെർക്കപ്പാറ ഹസ്്ന മൻസിലിൽ ഇബ്രാഹിം ബാദുഷ 25, ഉദുമ മീത്തൽ മാങ്ങാട് ഷഹാന മൻസിലിൽ ഷാഫിയുടെ മകൻ അബ്ദുൾ മാലിക് 26, എന്നിവരാണ് ഫെബ്രുവരി മാസത്തിൽ പെർളടുക്കത്തിനും കുണ്ടംകുഴിക്കുമിടയിൽ വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്നത്. ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ദാമോദന്റെ അപേക്ഷ പ്രകാരം കാസർകോട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ നിന്നും വാങ്ങിയ പ്രതികൾ ചോദ്യം ചെയ്യലിനിടെയാണ് കുറ്റം സമ്മതിച്ചത്.

LatestDaily

Read Previous

പള്ളത്തുമല പുലിപ്പേടിയിൽ

Read Next

നഗ്നപൂജയ്ക്കെ്ത്തിയ ദുർമന്ത്രവാദിയും സഹായിയും അറസ്റ്റിൽ