ഖമറുദ്ദീൻ കസ്റ്റഡി ആവശ്യം കോടതി ഇന്ന് തള്ളി

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ റിമാന്റിലുള്ള എം.സി. ഖമറുദ്ദീൻ എംഎൽഏ യെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് നൽകിയ ഏഴ് അപേക്ഷകൾ ഇന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. കാസർകോട് ഏഎസ്പി, വിവേക്്കുമാർ, ഖമറുദ്ദീനെ കസ്റ്റഡിയിലാവശ്യപ്പെട്ട് ഇന്ന് സമർപ്പിച്ച മറ്റ് 6 അപേക്ഷകളും നേരത്തെ മാറ്റി വെച്ചിരുന്ന പോലീസിന്റെ മറ്റൊരു അപേക്ഷയിലുമാണ് കോടതി ഇന്ന് തീർപ്പാക്കിയത്. ഖമറുദ്ദീനെ പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകേണ്ടെതില്ലന്ന് കോടതി ഉത്തരവിട്ടു. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട ചില കേസുകളിലെ റിമാന്റ് കാലാവധി അവസാനിക്കുന്ന ഈ മാസം 30 ന് ഖമറുദ്ദീനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

LatestDaily

Read Previous

നടിയെ ആക്രമിച്ച കേസ്സിൽ പ്രദീപ് കോട്ടത്തല അറസ്റ്റിൽ

Read Next

തണ്ണീർതട ഭൂമിയിൽ വി.വി.രമേശന്റെ മകൾക്ക് വഴിവിട്ട സഹായം