പണം തിരിമറിയിൽ  വനിതാ പോസ്റ്റ് മാസ്റ്റർക്കെതിരെ കേസ്

ചീമേനി : പോസ്റ്റ് ഓഫീസിലെ നിക്ഷേപകരുടെ അക്കൗണ്ടിൽ നിന്നും പണം തിരിമറി നടത്തുകയും നിക്ഷേപ തുക പോസ്റ്റ് ഓഫീസ് അക്കൗണ്ടിലടയ്ക്കാതെ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ പോസ്റ്റ് മാസ്റ്റർ ക്കെതിരെ പോലീസ് കേസെടുത്തു.

തിമിരി ചെറുവത്തൂർ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ഇ. സുശീലക്കെതിരെ 63, ചീമേനി പോലീസാണ് കേസെടുത്തത്. നീലേശ്വരം സബ് ഡിവിഷൻ ഇൻസ്പെക്ടർ ഓഫ് പോസ്റ്റ് കാരാട്ടുവരിലെ അപർണ രവിയുടെ പരാതിയിലാണ് കേസ്.

2020 ആഗസ്റ്റ് 21 മുതൽ 2023 ജനുവരി 16 വരെയുള്ള കാലയളവിലാണ് പണം തിരിമറി നടത്തിയത്. 16 നിക്ഷേപകരുടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചുവെന്നാണ് പരാതി. നിക്ഷേപകർ അടക്കാൻ ഏൽപ്പിച്ച തുകയും തിരിമറി നടത്തിയതായി പരാതിയിലുണ്ട്. 1,35,000 രൂപയാണ് സുശീല വിവിധ അക്കൗണ്ടുകളിൽ നിന്നായി തട്ടിയെടുത്തത്.

Read Previous

ഗോവ മദ്യശേഖരം പിടികൂടി

Read Next

കെപിസിസി അംഗത്തിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസ് ഉപരോധിച്ചു