ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
അജാനൂർ: വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ച വീട്ടമ്മയോട് വിവരം നൽകാൻ നിർവ്വാഹമില്ലെന്ന് അജാനൂർ പഞ്ചായത്ത് പബ്ലിക്ക് ഇൻഫർമേഷൻ ഒാഫീസറുടെ മറുപടി. സംസ്ഥാന പാതക്കരികിലെ അതിഞ്ഞാൽ കോയപ്പള്ളിക്കടുത്ത അനധികൃത നിർമ്മിതി പൊളിച്ച് മാറ്റുന്നതിന് ഹൈക്കോടതി ഉത്തരവിറക്കിയിട്ടും നിർമ്മാണം പൊളിച്ച് മാറ്റാത്തതിനുള്ള കാരണം ആരാഞ്ഞ് പരാതിക്കാരിയായ അതിഞ്ഞാലിലെ ഹസൈനാറിന്റെ ഭാര്യ പി. ഫൗസിയ വിവരാവകാശ നിയമ പ്രകാരം മറുപടി ലഭിക്കുന്നതിന് വേണ്ടിയാണ് അജാനൂർ പഞ്ചായത്ത് സിക്രട്ടറി കൂടിയായ ഇൻഫർമേഷൻ ഒാഫീസർക്ക് അപേക്ഷ നൽകിയത്.
എന്നാൽ അജാനൂർ പഞ്ചായത്ത് സിക്രട്ടറിയിൽ നിന്നും ഫൗസിയക്ക് ലഭിച്ച മറുപടിയിൽ ഹൈക്കോടതി വിധിക്കെതിരെ എതിൽ കക്ഷി ട്രിബ്യൂണലിൽ പരാതി സമർപ്പിച്ചത് കൊണ്ട് നിലവിൽ ഇത് സംബന്ധിച്ച വിവരങ്ങൾ നൽകാൻ നിർവ്വാഹമില്ലെന്ന അവ്യക്തവും ദുരൂഹവുമായ മറുപടിയാണ് ലഭിച്ചത്. ഇതിനെതിരെ പഞ്ചായത്ത് ജോയന്റ് ഡയറക്ടർക്ക് ഫൗസിയ അപ്പീൽ നൽകിയിരിക്കുയാണ്.
ഇക്കഴിഞ്ഞ ദിവസം കാസർകോട് നടന്ന വിവരാവകാശ കമ്മീഷൻ തെളിവെടുപ്പിൽ പൊതു ജനങ്ങൾ ആവശ്യപ്പെടുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ മടികാണിക്കുന്ന ഉദ്യോഗസ്ഥന്മാർക് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ എം.എ. ഹക്കീമും, കെ.എം.ദിലീപും ശക്തമായ താക്കീത് നൽകുകയുണ്ടായി. വിവരങ്ങൾ യഥാ സമയം നൽകാൻ തയ്യാറാകാത്ത അധികാരികളുള്ളതുകൊണ്ടാണ് കമ്മീഷനിൽ അപ്പീൽ പെറ്റീഷനുകൾ വർദ്ധിക്കാൻ സാഹചര്യമൊരുങ്ങുന്നതെന്നും അവർ പറയുകയുണ്ടായി.