ചെരുപ്പ്  കൊണ്ട് മുഖത്തടിച്ചു

സ്വന്തം ലേഖകൻ

മേൽപ്പറമ്പ് : സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്ക്കനെ തടഞ്ഞുനിർത്തി മുഖത്തടിക്കുകയും ചെരുപ്പ് കൊണ്ടടിക്കുകയും ചെയ്തുവെന്ന പരാതിയിൽ രണ്ട് സ്ത്രീകൾക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. കളനാട് ഒറവങ്കര തോട്ടത്തിൽ റോഡിൽ ഫാത്തിമ മൻസിലിൽ പുഞ്ചാർ കുഞ്ഞാമുവിന്റെ മകൻ ഇബ്രാഹിം ഖലീലിന്റെ 48, പരാതിയിലാണ് കേസ്.

ഇന്നലെ രാവിലെ 9-30 മണിക്ക് ഒറവങ്കരയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അനീസ, കാർത്യായനി എന്നിവർ  തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്നാണ് പരാതി. അനീസ തടഞ്ഞുനിർത്തി മുഖത്തടിക്കുകയും ഇത് കണ്ട് കാർത്യായനി ചെരുപ്പ് കൊണ്ടടിക്കുകയായിരുന്നവെന്നാണ് ഇബ്രാഹിം ഖലീ ൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

LatestDaily

Read Previous

വെള്ളരിക്കുണ്ടിൽ ലക്ഷങ്ങളുടെ ചൂതാട്ടം

Read Next

ലൈംഗിക പീഡനക്കേസ്സിൽ പരാതിക്കാരി ഷിയാസിന്റെ വീട്ടിലെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തൽ