ചെറുവത്തൂർ : സഹകരണ ബാങ്കിന്റെ കീഴിലുള്ള കൺസ്യൂമർ സ്റ്റോറിനുള്ളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിമിരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ തിമിരിയിൽ പ്രവർത്തിക്കുന്ന കൺസ്യൂമർ സ്റ്റോഴ്സ് ജീവനക്കാരൻ തിമിരി മുണ്ടയിലെ വി. ഷാജി യെയാണ് 35, ഇന്ന് രാവിലെ 8:20 ന് സ്റ്റോറിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥാപനത്തിലെ സെയിൽസ് വിഭാഗം ജീവനക്കാരനാണ്.