ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം: നഗരമാതാവിന് സഞ്ചരിക്കാൻ പുത്തൻ കാർ വാങ്ങിയെങ്കിലും തെരുവ് വിളക്കുകൾപോലും നിലേശ്വരം ടൗണിൽ മെഴുകുതിരി വെട്ടമെങ്കിലും നല്കാത്ത നഗരസഭയ്ക്കെതിരെ പ്രതിഷേധത്തിലാ നാട്ടുകാർ. പൊട്ടിപ്പൊളിഞ്ഞ നടപ്പാതകളും കത്താത്ത തെരുവുവിളക്കുകളുമുളള നീലേശ്വരത്ത് രാത്രികാല സഞ്ചാരം നരകതുല്യമാണ്. നഗര ഹൃദയത്തിൽ പലയിടത്തും തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് കാലമേറെയായെങ്കിലും, അവ പ്രകാശിപ്പിക്കാനുള്ള നടപടിയെന്നും നീലേശ്വരം നഗരസഭ ഇതുവരെ സ്വികരിച്ചിട്ടില്ല.
നീലേശ്വരം നഗരപരിധിയിൽ വിവിധ ഭാഗങ്ങളിലും തെരുവുവിളക്കുകളുടെ അവസ്ഥ ഇതുതന്നെയാണ്. പേരോലിൽ റെയിൽവേ സ്റ്റേഷ സമീപം മുതൽ കോൺവെന്റ് ജംങ്ഷൻ വരെ സ്ഥാപിച്ച തെരുവുവിളക്കുകളിൽ രണ്ടെണ്ണം മാത്രമാണ് നിലവിൽ കത്തുന്നത്. നീലേശ്വരം റെയിൽവേ മേൽപ്പാലത്തിലെ ഒറ്റവിളക്ക് പോലും രാത്രിയിൽ കത്തുന്നില്ല. സിപിഎം നിലേശ്വരം ഏരിയ കമ്മിറ്റി ഒാഫീസിന് മുന്നിലെ റോഡിൽ സ്ഥാപിച്ച വിളക്കുകളൊന്നും തന്നെ കാലങ്ങളായി കത്തുന്നില്ലെന്ന് നാട്ടുകാർക്ക് പരാതിപ്പെട്ടു. സിപിഎം നിയന്ത്രിക്കുന്ന ഭരണ സമിതിയാണ് നിലേശ്വരം നഗരസഭ ഭരിക്കുന്നതെങ്കിലും പാർട്ടി ഒാഫീസിന് മുന്നിൽ രാത്രിയിൽ എന്നും കൂരിരുട്ടാണ്.
കോൺവെന്റ് ജംങ്ഷൻ മുതൽ നിലേശ്വരം ബസ് സറ്റാന്റ് വരെയുള്ള റോഡിൽ പേരിന് ഒന്നോ രണ്ടോ വിളക്കുകൾ മാത്രമാണ് രാത്രിയിൽ കത്തുന്നത്. പട്ടേന ജംങ്ഷൻ മുതൽ ചിറപ്പുറം വരെ യുളള റോഡിന്റെ അവസ്ഥയും ഇതുതന്നെ. തെരുവ് പട്ടികൾ തമ്പടിക്കുന്ന നിലേശ്വരം ടൗണിൽ രാത്രികാലങ്ങളിൽ ഇരുട്ടിൽ തപ്പുന്ന നഗരവാസികൾ തങ്ങളുടെ വിധിയെ പഴിച്ച് സമാധാനിക്കുകയാണ്. സന്ധ്യയ്ക്ക് മുമ്പേ സ്വന്തം വിട്ടിലെത്തുന്ന നഗരസഭാ കൗൺസിലർമാരും നഗരസഭാധ്യക്ഷയും വർഷത്തിലെരിക്കലെങ്കിലും ടൗണിലിറങ്ങി ഇരുട്ടിലായ നീലേശ്വരത്തിന്റെ അവസ്ഥ നേരിൽ കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം