ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട്: മുതിർന്ന പൗരൻമാരുടെ യാത്രാ ഇളവ് റദ്ദാക്കിയും മറ്റു പല ആനുകൂല്യങ്ങളും നിർത്തിയും കോടികൾ കൊയ്തെടുക്കുന്ന ഇന്ത്യൻ റെയിൽവെ കുട്ടികളുടെ യാത്രാനിരക്കുയർത്തി 2800 കോടി നേടിയെടുത്തു. ഏഴ് വർഷത്തിനിടെ കുട്ടികളുടെ യാത്രാനിരക്കുയർത്തി 2800 കോടി രൂപ നേടിയതായി വിവരാവകാശ രേഖയിൽ വെളിപ്പെടുത്തി. 2022-23 സാമ്പത്തിക വർഷം മാത്രം 560 കോടി രൂപ റെയിൽവേക്ക് കുട്ടികളുടെ യാത്രാനിരക്ക് ഉയർത്തിയതിലൂടെ കിട്ടിയെന്ന് സെന്റർ ഫോർ റെയിൽവെ ഇൻഫർമേഷൻ ചന്ദ്രശേഖർ ഗൗർ എന്നയാൾക്ക് നൽകിയ മറുപടിയിൽ പറയുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് 2021-22 കാലത്താണ് തുക ലഭിക്കുന്നതിൽ ഇടിവുണ്ടായത്. അഞ്ച് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് പ്രത്യേകം സീറ്റോ ബർത്തോ നൽകാതെ പകുതി നിരക്കായിരുന്നു റെയിൽവെ നേരത്തെ ഈടാക്കിയത്. ഇതൊഴിവാക്കിയാണ് മുഴുവൻ തുകയും ഈടാക്കാൻ 2016-ൽ റെയിൽവെ മന്ത്രാലയം തീരുമാനമെടുത്തത്. 2016 ഏപ്രിൽ 21 മുതൽ കുട്ടികൾക്ക് മുഴുവൻ തുകയും ഈടാക്കിത്തുടങ്ങി. അഞ്ച് വയസ്സിനും പന്ത്രണ്ട് വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് നിലവിൽ പകുതി നിരക്കിൽ യാത്ര ചെയ്യാൻ അനുമതിയുണ്ടെങ്കിലും സീറ്റോ ബർത്തോ കിട്ടില്ല. ഒപ്പം യാത്രചെയ്യുന്നവരുടെ സീറ്റിലോ ബർത്തിലോ കുട്ടിയും കിടക്കണം.
നിരക്ക് ഉയർത്തിയ ശേഷം 3.6 കോടിയിലധികം കുട്ടികൾ റിസർവ്വ് ചെയ്ത സീറ്റ് തെരഞ്ഞടുെക്കാതെ ടിക്കറ്റിന്റെ പകുതി നിരക്ക് നൽകി മുതിർന്നവർക്കൊപ്പം യാത്ര ചെയ്യുകയുണ്ടായി. എന്നാൽ പത്ത് കോടിയിലധികം കുട്ടികൾ മുഴുവൻ നിരക്കും നൽകി സീറ്റും ബർത്തും ബുക്ക് ചെയ്തുവെന്നും രേഖകൾ വ്യക്തമാക്കുന്നു. മുതിർന്ന പൗരൻമാർക്കുണ്ടായിരുന്ന ഇളവ് പിൻവലിച്ചതിലൂടെ 2,242 കോടിയാണ് ഈ വർഷം റെയിൽവെ അധികമായി നേടിയത്.