രേഖകളില്ലാതെ കടത്തിയ 17 ലക്ഷം രൂപ പിടികൂടി

കാഞ്ഞങ്ങാട് : രേഖകളില്ലാതെ കാറില്‍ കൊണ്ട് പോവുകയായിരുന്ന 17 08600 രൂപ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടി. പള്ളിക്കര കല്ലിങ്കാല്‍ സന മൻസിലിൽ ബി. ഷംസുവിന്റെതാണ് പണം.നോര്‍ത്ത് കോട്ടച്ചേരിയില്‍ വ്യാഴാഴ്ച രാവിലെയാണ് ഹോസ്ദുർഗ്ഗ് എസ്.ഐ, കെ. രാജീവന്റെ നേതൃത്വത്തില്‍ പോലീസ് പണം പിടികൂടിയത്.

ബേക്കല്‍ ഭാഗത്ത് നിന്നും നീലേശ്വരം ഭാഗത്തേക്ക് രേഖകള്‍ ഇല്ലാതെ കൊണ്ടു പോവുകയായിരുന്നു പണമെന്ന് പൊലീസ് പറഞ്ഞു. വാഹനവും പണവും കസ്റ്റഡിയിലെടുത്തു. ഷംസുവിന്റെ പേരില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Read Previous

തൈക്കടപ്പുറം സംഘർഷത്തിൽ നരഹത്യാശ്രമത്തിന് കേസ്

Read Next

മരുന്നിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്