ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
അജാനൂർ: കാഞ്ഞങ്ങാട് നഗരസഭയിൽ സിക്രട്ടറിയെ നിയമിക്കാത്തത് ഫയൽ നീക്കത്തെ പ്രതികൂലമായി ബാധിക്കുന്നു. 2021-ൽ നഗരസഭയിൽ സിക്രട്ടറിയായി ചുമതലയേറ്റ തെക്കൻ ജില്ലക്കാരനായ പി. ശ്രീജിത്ത് ഏതാനും മാസത്തെ സേവനത്തിനിടയിൽ സ്വദേശത്ത് സ്ഥലം മാറ്റം വാങ്ങി പോവുകയായിരുന്നു.
പിന്നീട് നാളുകളായി നാഥനില്ലാതിരുന്ന നഗരസഭയിൽ ഹെൽത്ത് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി ഷൈൻ.പി. ജോസിന് സിക്രട്ടറിയുടെ അധിക ചുമതല നൽകുകയായിരുന്നു. 3 വർഷം പൂർത്തിയായ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ ജീവനക്കാരെയും വിവിധ സ്ഥലങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവിലെ ജീവനക്കാരുടെ സ്ഥലം മാറ്റവും പുതുതായി നിയമിച്ചവരുടെ പരിജ്ഞാന കുറവും നഗരസഭയിലെ ദൈനംദിന പ്രവർത്തനങ്ങളുടെ കാര്യക്ഷമത തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.
718