പതിനാറുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവ് അറസ്റ്റിൽ

കുമ്പള: പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ കുമ്പള പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുമ്പള കൊടിയമ്മയിലെ അബ്ദുൾറസാഖാണ് 33, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 16 കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. ഒരു മാസം മുമ്പാണ് സംഭവം. പെൺകുട്ടിയെ കുറ്റിക്കാട്ടിലും, സ്വന്തം വീട്ടിലും പല തവണ പീഡനത്തിനിരയാക്കിയതായി തെളിഞ്ഞിട്ടുണ്ട്.


സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ കുമ്പള പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു.  കുമ്പള എസ് ഐ, ഏ സന്തോഷ്കുമാറാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധന യ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

ഒളിച്ചോട്ടം ഭീരുത്വമാണ്

Read Next

ബേബിക്കെതിരെ പാർട്ടിയിൽ പടയൊരുക്കം പി.ബേബിയുടെ സർക്കാർ പദവി പാർട്ടി അറിഞ്ഞില്ല