ഞാണിക്കടവ് തെരുവുനായശല്യം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഞാണിക്കടവ് പട്ടാക്കൽ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായി വർദ്ധിക്കുന്നു, മദ്രസകളിലും സ്കൂളിലും പോകുന്ന ചെറിയ കുട്ടികളെയാണ് പ്രദേശത്ത് കൂട്ടമായി അലഞ്ഞ് തിരിയുന്ന നായകൾ ലക്ഷ്യമിടുന്നത്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെയാണ് വീടിനോട് ചേർന്ന് നിന്ന നായക്കൂട്ടം ഓടിച്ചിട്ട് അക്രമിക്കാൻ ശ്രമിച്ചത്, കുട്ടിയുടെ അവസരോചിതമായ ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ് കടിയേൽക്കാതെ വലിയ അത്യാഹിതത്തിൽ നിന്ന് രക്ഷപ്പെടാനായത്. പ്രദേശത്ത് വർദ്ധിച്ച് വരുന്ന തെരുവ് നായ ശല്യത്തിനെതിരെ ഉചിതമായ നടപടികൾ കൈ കൊള്ളാൻ അധികൃതർ തയ്യാറാകണമെന്ന് പ്രവാസിയും കുട്ടിയുടെ പിതാവുമായ അഷ്റഫ്  ആവശ്യപ്പെട്ടു.

Read Previous

റോഡ് മുറിച്ചു കടക്കുമ്പോൾ ലോറിയിടിച്ച് മരിച്ചു

Read Next

ഡോക്ടറെ ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിച്ചതിന് കേസ്