ദേശീയപാത നിർമ്മാണം ഇഴയുന്നു

സ്റ്റാഫ് ലേഖകൻ

കാസർകോട് : ദേശീയപാത നിർമ്മാണത്തിന് ഒച്ചിന്റെ വേഗത. മൂന്ന് വർഷം പാത പണിതിട്ടും ഉപ്പളയിൽ നിന്ന് തലപ്പാടിവരെയുള്ള ഭാഗം മാത്രമാണ് ഒരുവിധം പൂർത്തിയായത്. ഉപ്പള മുതൽ കാസർകോട് വരെയും ചെങ്കളവരെയുമുള്ള 30 കി.മീറ്റർ റോഡിൽ നിർമ്മാണം ഇപ്പോഴും പാതിവഴിയിലാണ്.

കാസർകോട് – ഉപ്പള വരെയുള്ള പാതയിൽ പലയിടങ്ങളിലും പാലം പണിക്ക് തുടക്കമിട്ടതല്ലാതെ പാലങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. ചെങ്കള മുതൽ കാലിക്കടവ് വരെയുള്ള പാത നിർമ്മാണത്തിൽ പുരോഗതി കൈവന്നത് കാഞ്ഞങ്ങാട് മുതൽ നിടുങ്കണ്ട വരെയുള്ള റോഡാണ്. ഇന്നത്തെ നിലയിലാണ് ദേശീയപാത നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതെങ്കിൽ മംഗളൂരു-കണ്ണൂർ എൻ.എച്ച്. 66 പൂർത്തികായാൻ ഇനിയും വർഷങ്ങൾ തന്നെ വേണ്ടി വരും.

LatestDaily

Read Previous

ഗണേഷിനെ മന്ത്രിയാക്കുന്നതിൽ സിപിഎമ്മിൽ ഭിന്നത

Read Next

ഫാഷൻ ഗോൾഡ് സ്വത്ത് കണ്ടുകെട്ടൽ, കോടതിയിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ