കയ്യേറ്റം അതിര് കടന്നു പഞ്ചായത്ത് നോക്കിച്ചിരിക്കുന്നു

സ്റ്റാഫ് ലേഖകൻ

അജാനൂർ : കെഎസ്ടിപി റോഡിൽ അതിഞ്ഞാലിലും മാണിക്കോത്തും റോഡ് പുറമ്പോക്ക് കയ്യേറുന്ന സംഭവങ്ങൾ അതിരു കടന്നു. മാണിക്കോത്ത് കോയാപ്പള്ളിക്കടുത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 5-ൽ റോഡ് പുറമ്പോക്ക് കയ്യേറി കോട്ടിക്കുളം തിരുവക്കോളി സ്വദേശി റഹ്മത്തുല്ല പണി തീർത്ത കെട്ടിടം പ്രതിമാസം 5000 രൂപ വാടകയ്ക്ക് നാലു  വർഷക്കാലം നൽകിയ കെട്ടിടം പൊളിച്ചുമാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും, മൂന്നുമാസക്കാലം അനങ്ങാതിരുന്ന ഗ്രാമപഞ്ചായത്തും, പൊതുമരാമത്തും ഇൗ കെട്ടിടം നാട്ടുകാർ പൊളിച്ചുമാറ്റിയ സംഭവം നടന്നത് 2023 ആഗസ്റ്റിലാണ്.

ഇപ്പോഴിതാ കോയാപ്പള്ളിക്ക് തെക്കുഭാഗം കെഎസ്ടിപി റോഡിന് പടിഞ്ഞാറുഭാഗത്ത് കോൺക്രീറ്റ് കടമുറിയിൽ നിന്ന് 4 മീറ്റർ മുന്നോട്ട് റോഡ് പുറമ്പോക്ക് കയ്യേറി ചില്ലുകൂടുണ്ടാക്കി കെട്ടിടമുടമ വാട്ടർ പ്യൂരിഫയർ സ്ഥാപനത്തിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഉദ്ദേശം കാൽ സെന്റ് ഭൂമി ഇവിടെ കയ്യേറിയതിന് പിന്നിൽ ഇന്ത്യൻ യൂണിയൻ മുസ്്ലീം ലീഗിന്റെ അജാനൂർ മണ്ഡലം വൈസ് പ്രസിഡണ്ടിന്റെ പിൻബലമുണ്ട്.

കോയാപ്പള്ളിക്കടുത്ത് പലരും മത്സരിച്ചാണ് റോഡ് പുറമ്പോക്ക് കയ്യേറിക്കൊണ്ടിരിക്കുന്നത്. ഒരാൾ കയ്യേറി വ്യാപാരം സുഖമമായി നടത്തുന്നത് കണ്ടിട്ട്് അടുത്തുള്ള കെട്ടിടമുടമയും ഭൂമി കയ്യേറി പണിത കെട്ടിടം വൻതുകയ്ക്ക് ആവശ്യക്കാർക്ക് വാടകയ്ക്ക് നൽകുന്നു. കാഞ്ഞങ്ങാട് പൊതുമരാമത്ത് വിഭാഗവും ഗ്രാമപഞ്ചായത്തും ഇൗ ഭൂമി കയ്യേറ്റം നോക്കിച്ചിരിക്കുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

LatestDaily

Read Previous

ആധാരം തട്ടിയെടുത്ത് കോടികളുടെ വായ്പ്പാ തട്ടിപ്പ്

Read Next

വിദ്യാർത്ഥിയെ മർദ്ദിച്ച മാതൃകാമുകൻ അറസ്റ്റിൽ