കാസർകോട് പീപ്പിൾസ് വെൽഫെയർ സൊസൈറ്റിയിൽ സാമ്പത്തിക തട്ടിപ്പ്

സ്വന്തം ലേഖകൻ

കാസർകോട്: കാസർകോട് പീപ്പിൾസ് വെൽഫെയർ സൊസൈറ്റിക്കെതിരെയും ഭാരവാഹികൾ, ജീവനക്കാരൻ എന്നിവർക്കെതിരെയും കോടതിക്ക് ലഭിച്ച സ്വകാര്യ അന്യായത്തിൽ  കോടതി നിർദ്ദേശ പ്രകാരം കാസർകോട് പോലീസ് കേസ്സെടുത്തു. ആദൂർ കോട്ടച്ചാലിലെ ഏ.കെ. മാഹിൻ ബാദുഷ 42, കാസർകോട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ കാസർകോട് പീപ്പിൾസ് വെൽഫെയർ സൊസൈറ്റി, പ്രസിഡണ്ട് ശ്യാം, സിക്രട്ടറി സുനിൽ, കാഷ്യർ രഞ്ജിത്ത് എന്നിവർക്കെതിരെയാണ് കേസ്സ്.

കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന കാസർകോട് പീപ്പിൾസ് വെൽഫെയർ സൊസൈറ്റിയിൽ ഗ്രൂപ്പ് ഡിപ്പോസിറ്റ് ആന്റ് ക്രെഡിറ്റ് സ്കീമിൽ ചേർന്ന മാഹിൻ ബാദുഷ 2019 മുതൽ പ്രതിമാസം 15,000 രൂപ വീതം അടച്ചിരുന്നു. കോവിഡ് കാലത്ത് അടയ്ക്കാൻ കഴിയാതെ കുടിശ്ശികയായ 4,96,000 രൂപ മാഹിൻ ബാദുഷ സൊസൈറ്റി കാഷ്യറായ രഞ്ജിത്തിനെ എൽപ്പിക്കുകയും ചെയ്തു.

പ്രസ്തുത തുക സൊസൈറ്റിയിൽ അടയ്ക്കാതെ തിരിമറി നടത്തുകയും വ്യാജ ബാങ്ക് രശീതി നൽകി വഞ്ചിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരൻ പറയുന്നത്. മൊത്തം 9,21,000 രൂപ തട്ടിയെടുത്തുവെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. തട്ടിപ്പിന് സൊസൈറ്റി പ്രസിഡണ്ടും സിക്രട്ടറിയും കൂട്ടു നിന്നതായും പരാതിയിലുണ്ട്.

LatestDaily

Read Previous

മകനെ കിണറ്റിലെറിഞ്ഞ് കൊന്ന മാതാവിന് അറസ്റ്റ് വാറണ്ട്

Read Next

ജമാഅത്ത് ജനറല്‍ബോഡി തീരുമാനം ശരിവെച്ചിട്ടില്ല