കുട്ടിഡ്രൈവിംഗ്; ചന്തേരയിൽ ഒരു ദിവസം 5 കേസുകൾ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വ്യാപകമായ പരിശോധനയിൽ ലൈസൻസില്ലാതെ വാഹനമോടിച്ച  കുട്ടികൾ പിടിയിലായി. ഇന്നലെ വൈകുന്നേരം 4 മണിക്ക് കാടങ്കോട് സ്കൂളിന് സമീപം കെ. എൽ. 60 ഏ. 6722 നമ്പർ സ്കൂട്ടറോടിച്ചെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ പോലീസ് പിടികൂടി.

വാഹനത്തിന്റെ ആർ.സി. ഉടമയായ നീലേശ്വരം തെരുവിലെ മുഹമ്മദ് ഷാഫിയുടെ മകൻ അബ്ദുൾ ഗഫൂറിനെതിരെ 48, ചന്തേര പോലീസ് കേസെടുത്തു.  ഇന്നലെ രാവിലെ ഇളമ്പച്ചി ഹയർ സെക്കന്ററി സ്കൂളിന് സമീപം കുട്ടികൾ ഓടിച്ചെത്തിയ നാല് വാഹനങ്ങളാണ് ചന്തേര പോലീസ് പിടികൂടിയത്.

തെക്കേ തൃക്കരിപ്പൂർ പൊറോപ്പാട് ദാറുൽ മുബാറക്കിലെ ഖാദർ കുഞ്ഞിയുടെ ഭാര്യ മുനീറയുടെ 45, ഉടമസ്ഥതയിലുള്ള കെ.എൽ 60. ക്യൂ 7839 സ്കൂട്ടർ പൊറോപ്പാട് പള്ളിക്ക് സമീപത്തെ അഹമ്മദിന്റെ മകൻ റഫീഖിന്റെ 45, ഉടമസ്ഥതയിലുള്ള കെ.എൽ 60. ടി. 3685 നമ്പർ സ്കൂട്ടർ വടക്കേ കൊവ്വൽ സെറീന മൻസിലിൽ ബഷീറിന്റെ ഭാര്യ സെറീനയുടെ 47, ഉടമസ്ഥതയിലുള്ള കെ.എൽ 60.എൽ 6444 സ്കൂട്ടർ, തൃക്കരിപ്പൂർ തലിച്ചാലം ഷാസ് മൻസിലിൽ ജമാലുദ്ദീന്റെ മകൻ എം.ജെ. യൂനുസിന്റെ 45, ഉടമസ്ഥതയിലുള്ള കെ.എൽ 60.ടി. 5468 നമ്പർ സ്കൂട്ടർ എന്നീ വാഹനങ്ങളാണ് ലൈസൻസില്ലാത്തതും പ്രായപൂർത്തിയാകാത്ത തുമായ കുട്ടികൾക്ക് ഓടിക്കാൻ നൽകിയത്. വാഹനത്തിന്റെ ആർ.സി. ഉടമകൾക്കെതിരെ ചന്തേര  പോലീസ് 5 കേസ്സുകൾ റജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

അജ്മൽ ബിസ്മിയുടെ ഓഫറിൽ കുടുങ്ങി പത്രപ്രവർത്തകൻ

Read Next

തുരപ്പൻ സന്തോഷ്‌ മോഷ്ടിച്ച സ്വർണ്ണമാല പോലീസ്‌ കണ്ടെടുത്തു